04:39am 10 November 2026
NEWS
കിയ ഇവി9, ഇവി6 മോഡലുകള്‍ കേരളത്തില്‍ അവതരിപ്പിച്ച് ഇഞ്ചിയോണ്‍ കിയ
13/05/2025  04:30 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കിയ ഇവി9, ഇവി6 മോഡലുകള്‍ കേരളത്തില്‍ അവതരിപ്പിച്ച് ഇഞ്ചിയോണ്‍ കിയ
HIGHLIGHTS

കൊച്ചിയിൽ ഇഞ്ചിയോൺ കിയ ഷോറൂമിൽ നടന്ന ചടങ്ങിൽ പുതുതായി അവതരിപ്പിച്ച കിയ ഇവി9 മോഡലിനൊപ്പം ഇഞ്ചിയോൺ കിയ എം.ഡി നയീം ഷാഹുൽ, സർവീസ് സീനിയർ വൈസ് പ്രസിഡന്റ് റെജി വർഗീസ്, ഇഞ്ചിയോൺ കിയ സെയിൽസ് വൈസ് പ്രസിഡന്റ് പ്രേംജിത്ത് സോമൻ എന്നിവർ. (ഇടതു നിന്ന്)

 

കൊച്ചി, മെയ് 13, 2025: കിയയുടെ ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവി ഇവി9, പ്രീമിയം ഇലക്ട്രിക് എസ്‌യുവി ഇവി6 എന്നീ മോഡലുകള്‍ കേരളത്തിലവതരിപ്പിച്ച് ഇഞ്ചിയോണ്‍ കിയ. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയുടെ ഷോറൂമില്‍ വച്ച് നടന്ന ചടങ്ങില്‍ ഇഞ്ചിയോണ്‍ കിയ എം.ഡി നയീം ഷാഹുല്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. ഇഞ്ചിയോണ്‍ കിയ സെയില്‍സ് വൈസ് പ്രസിഡന്റ് പ്രേംജിത്ത് സോമന്‍, സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് റെജി വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങിന്റെ ഭാഗമായി. 

6 സീറ്റര്‍ ലേ ഔട്ടിലാണ് ഫ്ളാഗ്ഷിപ്പ് മോഡലായ ഇവി9 എത്തുന്നത്. കുത്തനെയുള്ള എല്‍ഇഡി ലൈറ്റുകളും ഇംഗ്ലീഷ് അക്ഷരമാലയിലെ എല്‍ രൂപത്തിലുള്ള ഡിആര്‍എല്ലുകളും ഡിജിറ്റല്‍ പാറ്റേണ്‍ ലൈറ്റിംഗ് ഗ്രില്ലുമാണ് കിയ ഇവി9ന് നല്‍കിയിരിക്കുന്നത്. കുത്തനെയുള്ള എല്‍ഇഡി ടെയില്‍ ലാംപുകളും സ്പോയ്ലറുമാണ് പിന്നില്‍. ഒപ്പം ഡ്യുവല്‍ ടോണ്‍ ബംപറും സ്‌കിഡ് പ്ലേറ്റുമുണ്ട്. വാഹനത്തിന്റെ നീളം 5,015 എംഎം, വീതി 1,980എംഎം, ഉയരം 1,780എംഎം എന്നിങ്ങനെയാണ്. 3,100എംഎം ആണ് വീല്‍ബേസ്.ഉള്ളില്‍ ഡ്യുവല്‍ സ്‌ക്രീന്‍ ഡിസ്പ്ലേയും 12.3 ഇഞ്ച് ടച്ച്സ്‌ക്രീനും അതേ വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. 

രണ്ടാം നിരയില്‍ കൂടുതല്‍ സൗകര്യപ്രദമായ ക്യാപ്റ്റന്‍സീറ്റുകള്‍. ഇലക്ട്രിക്ക് അഡ്ജസ്റ്റ്മെന്റ്, മസാജ് ഫങ്ഷന്‍, അഡ്ജസ്റ്റബിള്‍ ലെഗ് സപ്പോര്‍ട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ക്യാപ്റ്റന്‍ സീറ്റിലുണ്ട്. ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ ഇലക്ട്രോണിക് സണ്‍റൂഫ്, ഹെഡ് അപ് ഡിസ്പ്ലേ, ഡിജിറ്റല്‍ ഇന്‍സൈഡ് റിയര്‍ വ്യൂ മിറര്‍, വെഹിക്കിള്‍ ടു ലോഡ് ഫങ്ഷന്‍, 14 സ്പീക്കര്‍ മെറിഡിയന്‍ ഓഡിയോ സിസ്റ്റം, ഡിജിറ്റല്‍ കീ, ഒടിഎ അപ്ഡേറ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.സുരക്ഷയുടെ കാര്യത്തിലും ഇവി9 ഒട്ടും പിന്നിലല്ല. പത്ത് എയര്‍ ബാഗുകള്‍, ഇഎസ്സി, എച്ച്ഡിസി, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, മുന്നിലും പിന്നിലും വശങ്ങളിലും പാര്‍ക്കിങ് സെന്‍സറുകള്‍, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകള്‍. ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഹൈ ബീം അസിസ്റ്റ്, ലൈന്‍ കീപ്പ് അസിസ്റ്റ് എന്നിങ്ങനെയുള്ള അഡാസ് ലെവല്‍ 2 ഫീച്ചറുകളും സുരക്ഷക്കായി നല്‍കിയിട്ടുണ്ട്.

ഇവി9, ഇവി6 മോഡലുകളിലൂടെ കിയ ഇന്ത്യ തങ്ങളുടെ ഉല്‍പ്പന്ന ശ്രേണി കൂടുതല്‍ മികച്ചതാക്കുകയും, സമാനതകളില്ലാത്ത സുഖസൗകര്യങ്ങള്‍, അത്യാധുനിക സാങ്കേതികവിദ്യ, ഉപഭോക്ത കേന്ദ്രീകൃതമായ രൂപകല്‍പ്പന തുടങ്ങിയവ സമന്വയിപ്പിച്ച് ഒരു പുതിയ യാത്ര അനുഭവം തന്നെയാണ് വാഗ്ദാനം ചെയ്യുന്നതെന്നും ചടങ്ങില്‍ നയീം ഷാഹുല്‍ പറഞ്ഞു.

99.8kWh ബാറ്ററി പാക്കാണ് ഇന്ത്യന്‍ ഇവി9ന് കിയ നല്‍കിയിട്ടുള്ളത്. ഓള്‍ വീല്‍ ഡ്രൈവ് സൗകര്യവുമുണ്ട്. രണ്ട് ഇലക്ട്രിക്ക് മോട്ടോറുകള്‍ 384എച്ച്പി കരുത്തും പരമാവധി 700 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. നിശ്ചലാവസ്ഥയില്‍ നിന്നും മണിക്കൂറില്‍ 100കീമി വേഗതയിലേക്ക് 5.3 സെക്കന്‍ഡില്‍ ഇവി9 കുതിക്കും. റേഞ്ച് 561കീമി(ARAI). 350kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 10-80 ശതമാനം ചാര്‍ജിങിന് 24 മിനുറ്റ് മതി. 1.30 കോടി രൂപയാണ് കിയ ഇവി9-ന്റെ എക്‌സ്‌ഷോറൂം വില. 

പുതിയ രൂപഭാവങ്ങളും ഒട്ടനവധി ഫീച്ചറുകളുമായാണ് പുതിയ ഇവി6-ന്റെ വരവ്. അധിക ഫീച്ചറുകള്‍, പുതിയ ഡാഷ്‌ബോര്‍ഡ് ലേഔട്ട് തുടങ്ങിയവയ്ക്കു പുറമേ യന്ത്രഭാഗങ്ങളിലും നിരവധി പുതുക്കലുകളാണ് കിയ ഇവി6 ഫെയ്‌സ്ലിഫ്റ്റിലുള്ളത്. 84kWh അധിക ബാറ്ററി പാക്കാണ് (മുന്‍പ് 77.4 kWh ബാറ്ററിയാണ്) പുതിയ ഇവി6ല്‍ നല്‍കിയിരിക്കുന്നത്, പുതിയ റേഞ്ച് 650കീമി ആയി മാറിയിരിക്കുന്നു. ഡ്യുവല്‍ മോട്ടോര്‍ ഓള്‍വീല്‍ ഡ്രൈവ് മോഡല്‍ 325 എച്ച്പി കരുത്തും പരമാവധി 605എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 350kW ചാര്‍ജര്‍ ഉപയോഗിച്ചാല്‍ പൂജ്യത്തില്‍ നിന്നും 80% ചാര്‍ജിലെത്താന്‍ വെറും 18 മിനുറ്റ് മതി. 65.90 ലക്ഷം രൂപയാണ് പുതിയ കിയ ഇവി6-ന്റെ എക്‌സ്‌ഷോറൂം വില.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img