03:55pm 19 August 2026
NEWS
ചിങ്ങപ്പുലരിയില്‍ 500 കിയ വാഹനങ്ങള്‍ നിരത്തിലിറക്കി ഇഞ്ചിയോൺ കിയ
18/08/2026  05:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചിങ്ങപ്പുലരിയില്‍ 500 കിയ വാഹനങ്ങള്‍ നിരത്തിലിറക്കി ഇഞ്ചിയോൺ കിയ
HIGHLIGHTS

ചടങ്ങിൽ കിയ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഗ്വാങ്ഗു ലീ, ഇഞ്ചിയോൺ കിയ ചെയർമാൻ എം.എ.എം. ബാബു മൂപ്പൻ എന്നിവർ ചേർന്ന് ഉപഭോക്താവിന് താക്കോൽ കൈമാറുന്നു. കിയ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് അതുൽ സൂദ് സമീപം 

കൊച്ചി :  ഒരേ വേദിയില്‍ 150 സിറോസ് ഇവി കളുടെ വിതരണം.ടച്ച് പോയിന്റുകളുടെ എണ്ണം 35 ലേക്ക്.ചിങ്ങം ഒന്നിന് കേരളത്തില്‍ 500 കിയ വാഹനങ്ങള്‍ വിതരണം ചെയ്ത് ഇഞ്ചിയോൺ കിയ. 150 സിറോസ് ഇവി കള്‍ ഒരേ വേദിയില്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി. നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്കാണ് വാഹനങ്ങള്‍ കൈമാറിയത്. കിയ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഗ്വാങ്ഗു ലീ ചടങ്ങില്‍ മുഖ്യാതിഥിയായി. കിയ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് അതുല്‍ സൂദ്, ഇഞ്ചിയോൺ കിയ ചെയര്‍മാന്‍ എം.എ.എം. ബാബു മൂപ്പന്‍, മാനേജിങ് ഡയറക്ടര്‍ നയീം ഷാഹുല്‍ എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു. പൂക്കളം, ചെണ്ടമേളം, ഓണസദ്യ എന്നിവയോടെയാണ് ചടങ്ങ് നടന്നത്. തുടര്‍ന്ന് 150  ഇവികളുടെ ഫ്ലാഗ് ഓഫും നടത്തി.

"ഒരു ഡീലർ ഒരൊറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഒരേ മോഡൽ ഇലക്ട്രിക് കാറുകൾ വിറ്റഴിച്ചു" എന്ന നേട്ടത്തിന് ഇഞ്ചിയോൺ മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരവും ലഭിച്ചു.

മികച്ച പ്രതികരണം ലഭിക്കുന്ന  സിറോസ് ഇവിക്ക് ഇതുവരെ 650ലേറെ ബുക്കിങ്ങുകള്‍ ലഭിച്ചതായി ഇഞ്ചിയോൺ കിയ അറിയിച്ചു. 2026ല്‍ ആദ്യമായി 10,000 വാഹനങ്ങളുടെ വാര്‍ഷിക വില്‍പന മറികടക്കാനും 50,000 വാഹനങ്ങളുടെ ആകെ വില്‍പനയും,നാല് ലക്ഷം സര്‍വീസ് റിപ്പയര്‍ ഓര്‍ഡറുകളും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നിലവില്‍ പാലക്കാട് മുതല്‍ തിരുവനന്തപുരം വരെ 25 ടച്ച് പോയിന്റുകളാണ് ഇഞ്ചിയോൺ കിയയ്ക്കുള്ളത്. സെപ്റ്റംബര്‍ അവസാനത്തോടെ ഒറ്റപ്പാലം, പെരുമ്പാവൂര്‍, കാക്കനാട്, കട്ടപ്പന, പാലാ, പത്തനംതിട്ട, അടൂര്‍, കൊട്ടാരക്കര, കാട്ടാക്കട, വെഞ്ഞാറമൂട് എന്നിവിടങ്ങളില്‍ 10 പുതിയ കിയ സ്റ്റുഡിയോ ഔട്ട്ലെറ്റുകൾ കൂടി ആരംഭിക്കും. ഇതോടെ ടച്ച് പോയിന്റുകളുടെ എണ്ണം 35 ആകും.

"ചിങ്ങം ഒന്നിന് കേരളത്തിലുടനീളം 500 കാറുകൾ വിതരണം ചെയ്യാൻ കഴിഞ്ഞതും, അതിൽ 150 സിറോസ് ഇ വി ഒരൊറ്റ വേദിയിൽ വെച്ച് കൈമാറാൻ സാധിച്ചതും ഞങ്ങളുടെ ടീമിനെ സംബന്ധിച്ച് വലിയൊരു നാഴികക്കല്ലാണ്. അതിലുപരി, കേരളത്തിലെ വാഹനമേഖല ഏത് ദിശയിലേക്കാണ് വളരുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. 100% സൗരോർജ്ജത്തിലേക്ക് മാറിയതും അൾട്രാ-ഫാസ്റ്റ് ചാർജിംഗ് സൗകര്യങ്ങൾ ആരംഭിച്ചതും ഹരിത വാഹനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഉപഭോക്താവിന് ഒരു കാർ കൈമാറുന്നത് ഒരു ബന്ധത്തിന്റെ അവസാനമല്ല; മറിച്ച് അത് പുതിയൊരു തുടക്കം മാത്രമാണ്." ഇഞ്ചിയോണ്‍ കിയ എം.ഡി നയീം ഷാഹുല്‍ പറഞ്ഞു.

“സുസ്ഥിരത കിയയുടെ പ്രധാന മുൻഗണനകളിലൊന്നാണ്. ഇലക്ട്രിക് വാഹനങ്ങളിലൂടെ സുസ്ഥിരമായ മൊബിലിറ്റിയിലേക്ക് മുന്നേറുകയാണ് ഞങ്ങളുടെ ലക്ഷ്യം. കിയയുടെ ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കുകയും പുതിയ മൊബിലിറ്റി അനുഭവങ്ങൾ പരീക്ഷിക്കാൻ മുന്നോട്ടുവരികയും ചെയ്യുന്ന കേരളത്തിലെ ഉപഭോക്താക്കളെ ഞങ്ങൾ അഭിനന്ദിക്കുന്നു. കേരളത്തിൽ കിയയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യത ഞങ്ങൾക്ക് ഏറെ സന്തോഷം നൽകുന്നു. കേരളത്തിലെ ഉപഭോക്താക്കൾക്ക് മികച്ചതും സുസ്ഥിരവുമായ മൊബിലിറ്റി അനുഭവങ്ങൾ നൽകാൻ ഞങ്ങൾ തുടർന്നും പ്രവർത്തിക്കും.” കിയ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഗ്വാങ്ഗു ലീ പറഞ്ഞു.

ഹരിതോർജ്ജ പദ്ധതികൾക്കായി 10 കോടി രൂപ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിലെ 250 കിലോവാട്ട് സൗരോര്‍ജ ശേഷി വര്‍ഷാവസാനത്തോടെ 2 മെഗാവാട്ടായി ഉയര്‍ത്തും. പ്രതിവര്‍ഷം 24 ലക്ഷം യൂണിറ്റ് ഹരിത വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യം. ഇതുവഴി പ്രതിവര്‍ഷം ഏകദേശം 1,900 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളല്‍ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

നെട്ടൂരില്‍ 240 കിലോവാട്ട് ഡിസി അള്‍ട്രാഫാസ്റ്റ് ചാര്‍ജറും പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. അനുയോജ്യമായ പ്രീമിയം ഇലക്ട്രിക് വാഹനങ്ങള്‍ 20 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകുമെന്ന് കമ്പനി അറിയിച്ചു. കേരളത്തില്‍ 2,000ലേറെ ജീവനക്കാരാണ് ഇഞ്ചിയോൺ കിയയുടെ വിവിധ വിഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്.

 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE
img