10:59pm 25 September 2026
NEWS
ഇഞ്ചിയോണ്‍ കിയ തിരുവല്ലയിലും പുതിയ 3എസ് ഫെസിലിറ്റിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു
25/09/2026  08:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇഞ്ചിയോണ്‍ കിയ തിരുവല്ലയിലും പുതിയ 3എസ് ഫെസിലിറ്റിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു
HIGHLIGHTS

ഇഞ്ചിയോണ്‍ കിയ തിരുവല്ലയിൽ പ്രവർത്തനമാരംഭിച്ച പുതിയ 3എസ് (സെയിൽസ്, സർവീസ്, സ്പെയർ പാർട്സ്) ഫെസിലിറ്റിയുടെ ഉദ്ഘാടനം അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ, തിരുവല്ല നഗരസഭ ചെയർപേഴ്സണ്‍ ലേഖ എസ്, ഇഞ്ചിയോണ്‍ കിയ മാനേജിങ് ഡയറക്ടര്‍ നയീം ഷാഹുല്‍ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.

തിരുവല്ല : പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലേക്കും തങ്ങളുടെ സേവനങ്ങള്‍ വിപുലീകരിച്ച് ഇഞ്ചിയോണ്‍ കിയ. തിരുവല്ല എം.സി റോഡിൽ തിരുമൂലപുരത്ത് സജ്ജമാക്കിയിരിക്കുന്ന പുതിയ 3എസ് (സെയിൽസ്, സർവീസ്, സ്പെയർ പാർട്സ്) ഫെസിലിറ്റിയുടെ ഉദ്ഘാടനം അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ, തിരുവല്ല നഗരസഭ ചെയർപേഴ്സണ്‍ ലേഖ എസ്, ഇഞ്ചിയോണ്‍ കിയ മാനേജിങ് ഡയറക്ടര്‍ നയീം ഷാഹുല്‍ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

തിരുവല്ലയിലും സമീപ പ്രദേശങ്ങളിലുമുള്ള കിയ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സെയിൽസ്, സർവീസ്, സ്പെയർ പാർട്സ് സൗകര്യങ്ങൾ ഒരുകുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക ഫെസിലിറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും സേവനങ്ങൾ ഉറപ്പുനൽകുന്നതിന്റെ ഭാഗമായാണ് ഇഞ്ചിയോൺ കിയയുടെ ഈ വിപുലീകരണം. അത്യാധുനിക സംവിധാനങ്ങളും മികച്ച പരിശീലനം ലഭിച്ച അനുഭവ സമ്പന്നരായ ജീവനക്കാരും അടങ്ങുന്ന ഈ പുതിയ ഫെസിലിറ്റിയിലൂടെ ഏറ്റവും മികച്ച സേവനങ്ങള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ഇഞ്ചിയോണ്‍ കിയ ഉറപ്പുനല്‍കുന്നു. ഏകദേശം ഒരു ഏക്കർ സ്ഥലത്തിൽ 10000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് തിരുവല്ലയിലെ അത്യാധുനിക ഷോറൂം സജ്ജമാക്കിയിരിക്കുന്നത്.  

ഓരോ ഉപഭോക്താവിനും അവരുടെ വീടിനരികിൽത്തന്നെ സെയിൽസ്, സർവീസ്, സ്പെയർ പാർട്സ്  സൗകര്യങ്ങൾ ഉന്നത ഗുണനിലവാരത്തോടെ ലഭ്യമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഉപഭോക്താക്കളുടെ പൂർണ്ണ തൃപ്തിയും തടസ്സങ്ങളില്ലാത്ത വാഹന പരിചരണത്തിലുമുള്ള ഞങ്ങളുടെ ആ പ്രതിബദ്ധതയാണ് പുതിയ ഫെസിലിറ്റിയിലൂടെ ഞങ്ങള്‍ തുടരുന്നത്. ഇഞ്ചിയോണ്‍ കിയ മാനേജിംഗ് ഡയറക്ടര്‍ നയീം ഷാഹുല്‍ ഉദഘാടന വേളയില്‍ പറഞ്ഞു.

പുതിയ ഷോറൂമിൽ സോറെന്‍റോ ഉൾപ്പെടെയുള്ള കിയയുടെ പ്രമുഖ മോഡലുകൾ നേരിട്ട് കണ്ടറിയാനും ടെസ്റ്റ് ഡ്രൈവ് ചെയ്യാനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും സര്‍വ്വീസ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനുമായി ഉപഭോക്താക്കള്‍ക്ക് തിരുവല്ല ഇഞ്ചിയോണ്‍ കിയയില്‍ നേരിട്ട് ബന്ധപ്പെടാം. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img