
ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൈന്‍ഡ് മാസ്റ്റര്‍ ചെസ്സ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ഹൌര്വിട്സ് ബിഷപ്പ് അക്കാദമിയുമായി സഹകരിച്ച് ഐ.സി.ബി.എഫ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചെസ്സ് ടൂര്‍ണ്ണമെന്റ് ഐ. എസ്.സി പ്രസിഡൻ്റ് ഇ.പി അബ്ദുറഹ്മാനും ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടിയും പരസ്പരം കരുക്കള്‍ നീക്കി ഉദ്ഘാടനം ചെയ്തു. ടൂർണ്ണമെന്റിൽ 150 ൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു.
ജില്ലാ പ്രസിഡൻ്റ് ജയപാൽ മാധവൻ്റെ അദ്ധ്യക്ഷതയിൽ സമ്മാനദാന ചടങ്ങ് ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തൂ ഐ.സി.ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ , ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് , ഐ.സി.ബി.എഫ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ കെ.വി ബോബൻ , ഐ.എസ്.സി സെക്രട്ടറി ബഷീർ തുവാരിക്കൽ , ഇൻകാസ് വൈസ് പ്രസിഡൻ്റ് താജുദ്ധീൻ, ട്രഷറര്‍ ഈപ്പൻ തോമസ്സ് തുടങ്ങിവർ ആശംസകൾ നേർന്ന് സംസാരിച്ചൂ
വിജയികൾക്കുള്ള സമ്മാനദാനം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഷിബു സുകുമാരൻ, ജനറല്‍ സെക്രട്ടറി മുനീർ പള്ളിക്കൽ, മറ്റു ഭാരവാഹികളായ ഫൈസൽ, ഫാസിൽ, ഷെമീർ പൊന്നൂരാൻ, ദിജേഷ്, ഹാഷിം, ഉല്ലാസ് , മജ്ഞുഷ ശ്രീജിത്ത്, സിനിൽ ജോർജ് തുടങ്ങിയവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു അരവിന്ദ് ,സൂരജ്,സലിം, സക്കീർ , നൗഫൽ, മനു, ആനീസ്, അനീഷ് രാജേഷ്, ശരത്,റാണേഷ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ലാ സ്പോർട്ട്സ് കോഡിനേറ്റർ ,സജി, ചെസ്സ് അക്കാഡമി മാസ്റ്റർ ജെയ്സൺ തോമസ്സ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി ബിനു ചന്ദ്രൻ സ്വാഗതവും ട്രഷറർ ശങ്കർ നന്ദിയും പറഞ്ഞു.











