NEWS
ഇൻകാസ് ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റി ഫിഫ ലോക കപ്പ് പ്രവചന മത്സര വിജയിക്ക് സമ്മാനം കൈമാറി
05/08/2026 10:17 AM IST
nila

2026 ഫുട്ബോൾ ലോക കപ്പിനോടനുബന്ധിച്ച് ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ഫൈനൽ സ്കോർ" പ്രവചന മത്സരത്തിന്റെ വിജയിക്ക് സമ്മാനം കൈമാറി. നേരത്തെ ആറന്മുള എം.എൽ എ അബിൻ വർക്കിയാണ് നിരവധി പേർ പങ്കെടുത്ത മത്സരത്തിലെ വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. തൃത്താല ഉള്ളന്നൂർ സ്വദേശി നൗഷാദ് ആണ് വിജയിയായത്. ഇൻകാസ് ഓഫീസിൽ നടന്ന ചടങ്ങിൽ ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് നിസാർ അത്താടിയിൽ, ആക്ടിംഗ് ജനറൽ സെക്രട്ടറി പ്രദീപ് ആനക്കര, ട്രഷറർ ജിൻസ് ജോസ്, വൈസ് പ്രസിഡന്റ് കൃഷ്ണചന്ദ്രൻ, ജോയിന്റ് ട്രഷറർ ഷൗക്കത്ത്, ഇൻകാസ് പാലക്കാട് യൂത്ത് വിംഗ് പ്രസിഡന്റ് മുഹമ്മദ് അഷ്‌കർ, ജനറൽ സെക്രട്ടറി ഹബീബ് എന്നിവർ സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











