04:02pm 27 August 2026
NEWS
ഇൻകാസ് ഖത്തർ - നോർക്ക കെയർ പ്ലസ് ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു
26/08/2026  06:00 AM IST
nila
ഇൻകാസ് ഖത്തർ - നോർക്ക കെയർ പ്ലസ് ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

ദോഹ: പ്രവാസി മലയാളികൾക്കായുള്ള കേരള സർക്കാരിൻ്റെ നോർക്ക കെയർ പ്ലസ് പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ എൻറോൾ ചെയ്യുന്നതിനായി ഇൻകാസ് ഖത്തർ ആരംഭിച്ച ഹെൽപ് ഡെസ്കിന്റെ ഉദ്ഘാടനം ഐ.സി.സി പ്രസിഡന്റ് ഏ. പി. മണികണ്ഠൻ നിർവഹിച്ചു.

തുമാമയിലെ ഇൻകാസ് ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി കെ.വി. ബോബൻ സ്വാഗതം ആശംസിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് വി. എസ്. അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ചു. നോർക്ക കെയർ പ്ലസ് പദ്ധതിയെയും, അതിൻ്റെ ആനുകൂല്യങ്ങളെക്കുറിച്ചും അബ്‌ദുൾ റൗഫ് കൊണ്ടോട്ടി  വിശദമായി സംസാരിക്കുകയും അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്തു.

ഇൻകാസ് രക്ഷാധികാരി ജോപ്പച്ചൻ തെക്കെക്കൂറ്റ്, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ.ജോസഫ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ഹെൽപ് ഡെസ്ക് കോർഡിനേറ്റർ ഫൈസൽ ബത്തേരി നന്ദി പറഞ്ഞു.

ഇൻകാസ് ഭാരവാഹികളായ സി.വി അബ്ബാസ്, ഈപ്പൻ തോമസ്, സിറാജ് പാലൂർ, മനോജ് കൂടൽ, ബി.എം. ഫാസിൽ, ഷിബു സുകുമാരൻ, ഷാജി കരുനാഗപ്പള്ളി,  ലിയോ തോമസ്, അഡ്വ. മഞ്ജൂഷ ശ്രീജിത്ത്, സർജിത്ത് കുട്ടംപറമ്പത്ത്, ഫാസിൽ അബൂബക്കർ, എഡ്വിൻ സെബാസ്‌റ്റ്യൻ, ജോബി തോമസ്, അസീസ് പുറായിൽ, ബിനു ചന്ദ്രൻ, സലിം ഇടശ്ശേരി, സി.ടി. സിദ്ധിഖ്, അൻഹർ ടി എ, അജറ്റ് അബ്രഹാം, ഷെമീർ മട്ടന്നൂർ, മൊയ്തീൻ ഷാ, ഹരീഷ് കുമാർ, ജിൻസ് ജോസ്, ലേഡീസ് വിംഗ് പ്രസിഡൻ്റ് സിനിൽ ജോർജ്ജ് തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ ജില്ലാ കമ്മിറ്റി ഭാരവഗികളും, വനിതാ വിംഗ്, യൂത്ത് വിംഗ് പ്രവർത്തകരും സന്നിഹിതരായിരുന്നു.

തികച്ചും സൗജന്യമായി ചെയ്യുന്ന ഈ സേവനത്തിന് യാതൊരുവിധ സർവ്വീസ് ചാർജ്ജും ഈടാക്കുന്നതല്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 6006 2530, 3330 9332 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.  പദ്ധതിയുടെ ആനുകൂല്യങ്ങളെക്കുറിച്ചും അപേക്ഷാ നടപടിക്രമങ്ങളെക്കുറിച്ചും ഹെൽപ് ഡെസ്കിൽ നിന്ന് ആവശ്യമായ മാർഗനിർദേശങ്ങൾ ലഭിക്കും. തുമാമയിലെ ഐ.സി. ബി.എഫ് ബിൽഡിംഗിലുള്ള ഇൻകാസ് ഓഫീസിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സെപ്റ്റംബർ 18 വരെ എല്ലാ ദിവസവും വൈകുന്നേരം 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കുമെന്നും ഇൻകാസ് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img