05:04am 15 August 2026
NEWS
ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
21/07/2026  08:39 PM IST
nila
ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

 

ദോഹ: ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഘടനയെ കൂടുതൽ കരുത്തുറ്റതും ജനകീയവുമായ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതിനുള്ള ലക്ഷ്യത്തോടെയാണ് പുതിയ നേതൃത്വത്തിന് രൂപം നൽകിയത്.

പുതിയ കമ്മിറ്റിയുടെ പ്രസിഡന്റായി സജീദ് താജുദീനും, ജനറൽ സെക്രട്ടറിയായി ഹാഷിം അപ്സരയും, ട്രഷറർ ആയി മുഹമ്മദ് ഷായും ഉൾപ്പെടെ വിവിധ ഭാരവാഹികൾ ചുമതലയേറ്റു. ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.വി.ബോബൻ മുഖ്യാതിഥി ആയിരുന്നു. സെൻട്രൽ കമ്മിറ്റി നേതാക്കളും, പ്രവർത്തകരുടെയും ആവേശകരമായ പങ്കാളിത്തത്തോടെയും നടന്ന ചടങ്ങിൽ പുതിയ കമ്മിറ്റിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ ശക്തമായ സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതുവേഗം നൽകുക എന്നിവയാണ് പുതിയ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് ഭാരവാഹികൾ അറിയിച്ചു.

സംഘടനയുടെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അംഗത്വ വിപുലീകരണം, യുവജനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം, വനിതാ പങ്കാളിത്തം, സേവന പ്രവർത്തനങ്ങൾ, കലാ-സാംസ്കാരിക പരിപാടികൾ, ജീവകാരുണ്യ പദ്ധതികൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുമെന്നും കമ്മിറ്റി വ്യക്തമാക്കി.

പുതിയ ഭാരവാഹികൾക്ക് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി  നേതാക്കളായ പ്രദീപ് പിള്ള, അനിൽകുമാർ, ഷാജഹാൻ, ജോയ് പോച്ചവിള,ബിനീഷ് ബാബു, മുഹമ്മദ് റാഫി, കൊല്ലം ജില്ലയുടെ ചാർജ് വഹിക്കുന്ന സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷംസുദ്ദീൻ ഇസ്മയിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . ഐക്യത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും മാതൃകയായി ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റിയെ മാറ്റിയെടുക്കാൻ എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് പുതിയ നേതൃത്വം അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img