NEWS
ഇൻകാസ് ഖത്തർ രക്തദാന ക്യാമ്പ് ഒക്ടോബർ 2ന്
29/09/2026 11:44 AM IST
nila

ദോഹ: ഇൻകാസ് ഖത്തർ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ഗാന്ധി ജയന്തിയോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ, ഹമദ് മെഡിക്കൽ സിറ്റിയിലെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിലാണ് ക്യാമ്പ് നടക്കുക.
മഹത്തായ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
ഇൻകാസ് ഖത്തർ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുടുതൽ വിവരങ്ങൾക്ക് 6679 7671, 6682 5674 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഇൻകാസ് ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











