
ദോഹ: ഖത്തറിലെ ഏറ്റവും വലിയ വോളിബോൾ മേളകളിലൊന്നായ ഇൻകാസ് പത്തനംതിട്ട സൂപ്പർ സ്മാഷ് 2026 (സീസൺ-2) ഈ വർഷവും സെപ്റ്റംബർ 11, 18 തീയതികളിൽ ദോഹയിലെ ആസ്പയർ സോണിൽ രണ്ട് വോളിബോൾ കോർട്ടുകളിലായി അരങ്ങേറും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ടീമുകൾ ഇതിനോടകം തന്നെ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഖത്തറിലെ വോളിബോൾ പ്രേമികൾക്ക് ആവേശകരമായ മത്സരങ്ങൾ സമ്മാനിക്കുന്ന ഈ ടൂർണമെന്റിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വോളിബോളിൽ താൽപര്യമുള്ളവരും വോളന്റിയർ സേവനങ്ങളിലോ ടീം ക്രമീകരണങ്ങളിലോ സഹകരിക്കാൻ ആഗ്രഹിക്കുന്നവരും സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.
കായിക സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് ടൂർണമെന്റിനെ ഒരു വൻ വിജയമാക്കാൻ ഏവരുടെയും സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.










