11:21am 13 November 2026
NEWS
ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി സ്മാഷ് ഫിയസ്റ്റ 2k26: സീസൺ-2 ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
16/02/2026  11:33 AM IST
nila
ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി സ്മാഷ് ഫിയസ്റ്റ 2k26: സീസൺ-2 ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

 

ഇൻകാസ് ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റി, ഖത്തർ ദേശീയ കായികദിനത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായി നടന്നു. 200ൽ അധികം കളിക്കാർ പങ്കെടുത്ത ടൂർണ്ണമെൻ്റ്, കായിക സംസ്കാരവും, ഐക്യവും ശക്തിപ്പെടുത്തുന്ന മികച്ച വേദിയായി മാറി.

കെ.പി.സി.സി ജനറൽ സെക്രട്ടറിയും, മുൻ എം.എൽ.എയുമായ ശ്രീ. കെ. എസ്. ശബരീനാഥൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സാമൂഹിക ഐക്യത്തിനും ആരോഗ്യകരമായ ജീവിത ശൈലിക്കും ഇത്തരം കായിക പരിപാടികൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇൻകാസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ ഷാ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് അഷറഫ് പി.എ നാസർ അദ്ധ്യക്ഷത വഹിച്ചു.  ഇൻകാസ് സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി കെ വി ബോബൻ, മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ, ഐ.സി.ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, ഐ.എസ്.സി സെക്രട്ടറി ബഷീർ തൂവാരിക്കൽ, ഇൻകാസ് വൈസ് പ്രസിഡന്റ് ജൂട്ടാസ് പോൾ, ജനറൽ സെക്രട്ടറി ഈപ്പൻ തോമസ്, വനിതാ വിംഗ് പ്രസിഡൻ്റ് സിനിൽ ജോർജ്ജ്, പാലക്കാട് ജില്ല മുഖ്യ രക്ഷാധികാരി റുബീഷ് കിഴക്കേതിൽ, ഉപദേശക സമിതി ചെയർമാൻ ബാവ അച്ചാരത്ത്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് ഉസ്മാൻ, രാഗേഷ് മഠത്തിൽ, കൂടാതെ വിവിധ  ജില്ലാ കമ്മിറ്റി ഭാരവാഹികളും, വനിതാ-യൂത്ത് വിംഗ് പ്രവർത്തകരും സന്നിഹിതരായിരുന്നു.
അബുഹമൂർ ഹാമിൽട്ടൺ ഇൻ്റർനാഷണൽ സ്കൂളിൽ വച്ച് നടന്ന ടൂർണമെൻ്റിൽ സ്റ്റാർ സ്പോർട്സ് ക്ലബ് കൂടുതൽ പോയിന്റുകൾ നേടി ചാമ്പ്യൻഷിപ്പ് ട്രോഫി കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളിൽ വിജയികളായവർക്കും ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ഖത്തറിൽ വെച്ച് നടക്കുന്ന വലിയ  ഏകദിന ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഒന്നാണ് "സ്മാഷ് ഫിയസ്റ്റ" എന്ന് ബാഡ്മിന്റൺ ഖത്തർ അപെക്സ് ബോഡി (ബി.ക്യു.എ.ബി) ജനറൽ സെക്രട്ടറി നിജോ ജോൺ മാത്യു അഭിപ്രായപ്പെട്ടു. ഇൻകാസ് പാലക്കാട് ജില്ലാ ട്രഷറർ ജിൻസ് ജോസ് നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img