NEWS
യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് വിജയം ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി ആഘോഷിച്ചു
06/05/2026 07:10 AM IST
nila

ദോഹ: പാലക്കാട് ജില്ലയിലെയും കേരളത്തിലെ യു ഡി എഫിന്റേയും വൻ വിജയത്തെ ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി ആഘോഷിച്ചു. വക്ര റോയൽ ട്രീറ്റ് റെസ്റ്റോറന്റിൽ നടന്ന ആഘോഷ പരിപാടിയിൽ ഇൻകാസ് പാലക്കാട് ജില്ലാ പ്രസിഡന്റ് അഷറഫ് പി എ നാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൊയ്തീൻ ഷാ സ്വാഗതവും ട്രഷറർ ജിൻസ് ജോസ് നന്ദിയും പറഞ്ഞു.
മുഖ്യരക്ഷാധികാരി മുഹമ്മദ് റുബീഷ് , സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ്
അഷറഫ് ഉസ്മാൻ, ഉപദേശക സമിതി അംഗങ്ങളായ മുസ്തഫ ദോഹ സ്റ്റേജ്, ഷമീർ പട്ടാമ്പി
വൈസ് പ്രസിഡന്റുമാരായ നിസാർ അത്താടിയിൽ, കൃഷ്ണചന്ദ്രൻ പടിക്കൽ, ഷാജി എ വി സെക്രട്ടറിമാരായ
പ്രദീപ് ആനക്കര, ബാബു പട്ടാമ്പി, ശിഹാബ്, ജമീർ കെ കെ
ജില്ലാ യൂത്ത് വിങ് പ്രസിഡന്റ് മുഹമ്മദ് അഷ്കർ, ട്രഷറർ ആഷിഖ് തിയ്യാട് എന്നിവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










