07:10am 13 November 2026
NEWS
ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി ബാഡ്മിൻ്റൺ ടൂർണമെൻ്റ് "സ്മാഷ് ഫിയസ്റ്റ 2K26" ഫെബ്രുവരി 13ന്
08/02/2026  06:51 PM IST
nila
ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി ബാഡ്മിൻ്റൺ ടൂർണമെൻ്റ് സ്മാഷ് ഫിയസ്റ്റ 2K26 ഫെബ്രുവരി 13ന്

 ഇൻകാസ് ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റി ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച്  സംഘടിപ്പിക്കുന്ന ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് "സ്മാഷ് ഫിയസ്റ്റ 2K26 - സീസൺ 02”, 2026 ഫെബ്രുവരി 13-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1 മണി മുതൽ രാത്രി 10 മണി വരെ മിസൈമീറിലെ ഹാമിൽട്ടൺ ഇന്റർനാഷണൽ സ്കൂൾ – ക്ലോബർ സ്പോർട്സ് സെന്ററിൽ വെച്ച് നടക്കും.

പുരുഷ ഡബിൾസിൽ ഓപ്പൺ, എ,സി,ഡി,ഇ വിഭാഗങ്ങളിലും, മിക്സഡ് ഡബിൾ‍സ്‌ ബി വിഭാഗത്തിലും  മത്സരങ്ങൾ നടക്കും. വിജയികൾക്ക് ആകർഷകമായ ക്യാഷ്‌ പ്രൈസും , സമ്മാനങ്ങളും, ട്രോഫികളും ഉണ്ടായിരിക്കുന്നതാണ്.

ഖത്തറിൽ സ്ഥിരതാമസക്കാരായ എല്ലാ രാജ്യക്കാർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ അവസാന തീയതി 2026 ഫെബ്രുവരി 11 ആണെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 
5530 5498, 6647 6336, 3330 9332.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img