
സ്വകാര്യ സന്ദർശനാർത്ഥം ഖത്തറിലെത്തിയ കേരള കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷിന് ഇൻകാസ് സെൻട്രൽ കമ്മിറ്റി, ദോഹ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സിദ്ധിഖ് പുറായിൽ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ഐ.സി.സി പ്രസിഡൻ്റ് എ.പി. മണികണ്ഠൻ, ഇൻകാസ് രക്ഷാധികാരി കെ.കെ.ഉസ്മാൻ, ഭാരവാഹികളായ വി.എസ്. അബ്‌ദുൾ റഹ്‌മാൻ, അൻവർ സാദത്ത്, ശ്രീജിത്ത് എസ് നായർ, അഷറഫ് വടകര, ഈപ്പൻ തോമസ്സ്, മനോജ് കൂടൽ, മുജീബ് വലിയകത്ത്, ജിഷ ജോർജ്ജ്, ഷംസുദ്ദീൻ ഇസ്മായിൽ, ഷെമീർ പുന്നൂരാൻ, ഷിബു സുകുമാരൻ, ഷാഹിൻ മജീദ്, ഫാസിൽ അബുബക്കർ, എഡ്'വിൻ സെബാസ്റ്റ്യൻ, അനിൽ കുമാർ, സർജിത്ത് കുട്ടംപറമ്പത്ത്, കെ.ബി. ഷിഹാബ്, ബിനു ചന്ദ്രൻ, ബാബു കേച്ചേരി, ലേഡീസ് വിംഗ് പ്രസിഡൻ്റ് സിനിൽ ജോർജ്ജ്, കൂടാതെ വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും, യൂത്ത് വിംഗ്- ലേഡീസ് വിംഗ് പ്രവർത്തകരും അടക്കം നൂറ് കണക്കിന് ഇൻകാസ് പ്രവർത്തകർ മന്ത്രിയെ സ്വീകരിക്കുവാൻ എയർപോർട്ടിൽ എത്തിയിരുന്നു.











