10:42pm 24 June 2026
NEWS
തൂഫാന്‍ കെയര്‍ പദ്ധതി ഉദ്‌ഘാടനം ( 25-6-2026 വ്യാഴം) അങ്കമാലി ലിറ്റില്‍ ഫ്‌ളവറില്‍
24/06/2026  06:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തൂഫാന്‍ കെയര്‍ പദ്ധതി ഉദ്‌ഘാടനം  ( 25-6-2026 വ്യാഴം) അങ്കമാലി ലിറ്റില്‍ ഫ്‌ളവറില്‍

യക്കുമരുന്നിന്റെ വിപണത്തിനും ഉപയോഗത്തിനും വ്യാപനത്തിനുമെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട്‌ ന്റെ ഭാഗമായ തൂഫാന്‍ കെയറിന്റെ ഉദ്‌ഘാടനം ഇന്ന്‌ ഉച്ചയ്ക്ക്‌ ഒരു മണിക്ക്‌ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രയില്‍ നടക്കും. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല തൂഫാന്‍ കെയറിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിക്കും.

ലഹരിക്ക്‌ അടിമപ്പെട്ടുപോയവരെ കുറ്റവാളികളായി കാണാതെ തികഞ്ഞ അനുഭാവത്തോടെയും കരുതലോടെയും നിയമപരമായ സംരക്ഷണം നല്‍കി അവരെ ചികല്‍സിച്ചു ഭേദമാക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവന്ന്‌ പുനരധിവസിപ്പിക്കാനുമുള്ള ബൃഹൃത്തായ പദ്ധതിയാണിത്‌.

ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ജേക്കബ്ബ്‌ ജോര്‍ജ്ജ്‌ പാലയ്ക്കാപ്പള്ളില്‍ അധ്യക്ഷനായിരിക്കും. ഫാ. വര്‍ഗീസ്‌ പൊന്തേപ്പള്ളി സ്വാഗതമാശംസിക്കും. ഫാ. ആന്റോ ചേരംതുരുത്തി, അങ്കമാലി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റീത്താപോള്‍, കൗണ്‍സില്‍ ബിജി റെജി, മെഡിക്കല്‍ സൂപ്രണ്ട്‌ സ്റ്റിജി ജോസഫ്‌, പ്രൊ. സെബാസ്റ്റ്യന്‍ ജെ പെങ്ങംപറമ്പില്‍ എന്നിവര്‍ ആശംസകള്‍ നേരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img