08:08am 13 November 2026
NEWS
സ്റ്റുഡൻ്സ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ ഉദ്ഘാടനവും 79-മത് വാർഷികവും പ്രതിഭകളെ അനുമോദിക്കലും
14/01/2026  07:13 PM IST
nila
 സ്റ്റുഡൻ്സ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ ഉദ്ഘാടനവും 79-മത് വാർഷികവും പ്രതിഭകളെ അനുമോദിക്കലും

പാണ്ടനാട് : പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സ്റ്റുഡൻ്സ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ ഉദ്ഘാടനവും 79-)മത് വാർഷികവും പ്രതിഭകളെ അനുമോദിക്കലും ജനുവരി 19,20 തീയതികളിൽ സ്വാമി വിവേകാനന്ദ ഹയർ സെക്കൻ്ററി സ്കൂളിൽ  നടത്തും.
യുവജനക്ഷേമ ഫിഷറീസ് സംസ്കാരിക വകുപ്പ് മന്ത്രി 
 സജി ചെറിയാൻ 
എസ്. പി .സി യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കും.
സാംസ്കാരിക സമ്മേളനവും സ്കൂൾ വാർഷികവും കേന്ദ്രമന്ത്രി 
 ജോർജ് കുര്യനും, പ്രതിഭകളെ അനുമോദിക്കൽ 
 കൊടിക്കുന്നിൽ സുരേഷ് എം.പിയും നിർവഹിക്കും.
വിവിധ  സാമൂഹിക സാംസ്കാരിക   രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ഈ സമ്മേളനത്തിന് ആശംസകൾ അറിയിക്കും.
 കുട്ടികളുടെ കലാവിരുന്നും ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.