
ചെങ്ങന്നൂർ: വ്യവസായ വകുപ്പിൻ്റെ നേതൃത്വത്തിൽ എം.എസ്.എം.ഇ. ക്ലിനിക് 2025 സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ: ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. സലിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ. അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർമാൻ കെ. ഷിബു രാജൻ, വാർഡ് കൗൺസിലർ അശോക് പടിപ്പുരക്കൽ, ഉപജില്ല വ്യവസായ ഓഫീസർ ജെ.ചിത്ര, വ്യവസായ ഓഫീസർമാരായ എ.ഹരി, റൂബി ബി. വൈദ്യൻ, നഗരസഭ ബി.ഡി.എസ്.പി. വീണ എസ്. പിള്ള എന്നിവർ പ്രസംഗിച്ചു. ഡിജിറ്റൽ മാർക്കറ്റിംഗ് അനന്ത സാധ്യകളെക്കുറിച്ച് ബെൻസൺ വർഗീസ്സ്, തദ്ദേശ സ്വയം ഭരണ എം.എസ്.എം.ഇ. നിയമങ്ങളപറ്റി കെ. സോമൻ, പൊല്യുഷൻ എൻ.ഒ.സി. നടപടികളെ സംബന്ധിച്ച് ഒ.എൻ. ഫൈസൽ എന്നിവർ ക്ലാസ്സുകൾ എടുത്തു. ഓരോ സംരംഭകരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് റൗണ്ട് ടേബിൾ ചർച്ച നടത്തുകയും ചെയ്തു. ചെങ്ങന്നൂർ താലൂക്ക് പരിധിയിലുള്ള സംരംഭകരും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഉൾപ്പടെ 60 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.











