02:36pm 13 November 2026
NEWS
ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ചവരും നയിക്കുന്നവരുമായ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ എറണാകുളം റസിഡന്റസ് അസോസിയേഷന്റെ (എറ) കേരള ചാപ്ടറിന്റെ ഉദ്ഘാടനം
20/09/2025  08:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ചവരും നയിക്കുന്നവരുമായ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ എറണാകുളം റസിഡന്റസ് അസോസിയേഷന്റെ (എറ) കേരള ചാപ്ടറിന്റെ ഉദ്ഘാടനം
HIGHLIGHTS

എറണാകുളം റസിഡന്റ്സ് അസോസിയേഷൻ "എറ" യുടെ കേരള ചാപ്റ്ററിന്റെ ഔദ്യോഗിക ഉത്ഘാടനം മുൻ പാർലമെന്റ് അംഗം ശ്രീ. സേബാസ്റ്റ്യൻ പോൾ ഭദ്രദീപം കൊളുത്തി നിർവ്വഹിക്കുന്നു.

ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ചവരും നയിക്കുന്നവരുമായ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ എറണാകുളം റസിഡന്റസ് അസോസിയേഷന്റെ (എറ) കേരള ചാപ്ടറിന്റെ ഉദ്ഘാടനം മുൻ പാർലമെന്റ് അംഗം ഡോ. സെബാസ്റ്റ്യൻ പോൾ നിര്‍വഹിച്ചു.പല രാജ്യങ്ങളിലായി നിലവിൽ പ്രവാസികളായ എറണാകുളം ജില്ലാ നിവാസികളേയും തിരിച്ചു വന്നവരേയും ഒരു കുടക്കീഴിൽ കൊണ്ടു വരിക എന്നതാണ് എറ എന്ന സംഘടനയുടെ പ്രഥമമായ ഉദ്ദേശം. വിദേശത്ത് വസിക്കുന്നവർക്ക് പല മേഖലകളിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് വേണ്ട രീതിയിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും തിരിച്ച് ഇവിടെ നിന്നും പോകുന്നവർക്കായി ലഭിക്കേണ്ട പരിരക്ഷ നോർക്ക പോലുള്ള സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് നൽകുക എന്നതും സംഘടനയുടെ പ്രവർത്തനങ്ങളുടെ ഭാഗമായിരിക്കും. നിലവിൽ എറ ബഹ്റൈനിൽ രൂപീകൃതമാണ്.  മറ്റ് രാജ്യങ്ങളിലും സംഘടന രൂപീകരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നു.സംഘടനയുടെ ചെയർമാൻ മധു മാധവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം നിയമസഭാ അംഗം ശ്രീ. ടി.ജെ. വിനോദ് ,
മുൻ മന്ത്രി ശ്രീ. ഡൊമിനിക്ക് പ്രസന്റേഷൻ, മുൻ മേയർ ശ്രീമതി സൗമിനി ജെയിൻ,  കൊച്ചി കോർപ്പറേഷൻ വികസനകാര്യ സമിതി സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ. സി.എ. ഷക്കീർ,  പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ശ്രീ. ചെറുന്നിയൂർ ജയപ്രസാദ്, ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് ശ്രീ. നോബൾ രാജ്, മരട് മുനിസിപ്പാലിറ്റി കൗൺസിലർ ശ്രീമതി ജയിനി പീറ്റർ എന്നിവർ ആശംസ നേർന്നു. 
ഭാരവാഹികൾ:
പാട്രൺ: ഷാനവാസ് സേട്ട് (ബഹ്റൈൻ)
അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ: ജയശങ്കർ 
മുണ്ടഞ്ചേരി, ഹരിദാസ് നായർ,  രമേഷ് പി.വി
ചെയർമാൻ: മധു മാധവൻ 
പ്രസിഡണ്ട്: രഘുലാൽ വിജയൻ 
വൈസ് പ്രസിഡന്റ്: ജയിനി പീറ്റർ
സെക്രട്ടറി: അനിൽകുമാർ കെ.പി.
ജോയിന്റ് സെക്രട്ടറി: സംഗീത അനിൽകുമാർ
ട്രഷറർ: ജയശ്രീ സൂരജ് 
കലാവിഭാഗം സെക്രട്ടറി: അരുൺ മാധവൻ 
അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി: ബാബു ബാലകൃഷ്ണൻ 
കമ്മിറ്റി അംഗങ്ങൾ:
സുരേഷ് അയ്യംമ്പിള്ളി 
സൂരജ് നായർ 
ഷാൽബിൻ ജോസഫ് 
ഐസക്ക് കെ. ജോസഫ്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img