NEWS
കവി ചെല്ലന്‍ ചേര്‍ത്തല ഫൗണ്ടേഷന്‍ ഉദ്ഘാടനം
23/10/2025 09:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തൃപ്പൂണിത്തുറ: തിരുമുല്‍ക്കാഴ്ച,പാദമുദ്ര,സ്തോത്രമഞ്ജിരി,മുരളീരവം,പൊന്‍മോതിരം എന്നീ കാവ്യ സമാഹാരങ്ങളും വൃത്തനിബന്ധമായ മറ്റ് രണ്ടായിരത്തോളം കവിതകളുമെഴുതിയ ചെല്ലന്‍ ചേര്‍ത്തലയുടെ സ്മരണക്കായി രൂപീകൃതമായ ഫൗണ്ടേഷന്‍റെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് കാഞ്ഞിരമറ്റം കേരള പട്ടാര്യ സമാജ ഹാളില്‍ അനൂപ് ജേക്കബ്ബ് എം.എല്‍.എ നിര്‍വ്വഹിക്കും.ജി.കെ.പിള്ള തെക്കേടത്തിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് മുഖ്യഭാഷണംനടത്തും.എ.കെ.ദാസ്,എ.എന്‍.ശശികുമാര്‍,അഡ്വ.എം.കെ.ശശീന്ദ്രന്‍,സി.ആര്‍.രാധാകൃഷ്ണന്‍,ശ്രീകലമോഹന്‍ദാസ്,സരിത എന്‍.എസ്,ഡോ.പൂജ പി.ബാലസുന്ദരം,പ്രശാന്ത് വിസ്മയ,ഷിബിന്‍ ജോര്‍ജ്ജ് എന്നിവര്‍ സംസാരിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










