06:43am 10 September 2026
NEWS
വെൺമണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിൽ ശതാബ്ദി സ്മാരക കെട്ടിട സമുച്ചയത്തിന്റെ മൂന്നാം നിലയുടെ നിർമ്മാണ ഉദ്ഘാടനം, +2 കമ്പ്യൂട്ടർ സയൻസ് ബാച്ച് ഉദ്ഘാടനം, നവീകരിച്ച ലൈബ്രറി സമർപ്പണം എന്നിവ മാർച്ച് 3 ന്
01/03/2026  09:18 PM IST
nila
വെൺമണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിൽ ശതാബ്ദി സ്മാരക കെട്ടിട സമുച്ചയത്തിന്റെ മൂന്നാം നിലയുടെ നിർമ്മാണ ഉദ്ഘാടനം, +2 കമ്പ്യൂട്ടർ സയൻസ് ബാച്ച് ഉദ്ഘാടനം, നവീകരിച്ച ലൈബ്രറി സമർപ്പണം എന്നിവ മാർച്ച് 3 ന്

വെണ്മണി :  വെണ്മണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ ശതാബ്ദി സ്മാരക കെട്ടിട സമുച്ചയത്തിന്റെ മൂന്നാം നിലയുടെ നിർമ്മാണ ഉദ്ഘാടനം മാർത്തോമ്മാ സഭ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന അധ്യക്ഷൻ
ഡോ.  യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മാർച്ച് 3 ചൊവ്വ രാവിലെ 10 മണിക്ക് സ്കൂളിൽ 
 നിർവഹിക്കും.
പുതുതായി ആരംഭിക്കുന്ന ഹയർസെക്കൻഡറി കമ്പ്യൂട്ടർ സയൻസ് ബാച്ചിന്റെ ഉദ്ഘാടനം സാംസ്കാരിക മന്ത്രി 
സജി ചെറിയാനും നവീകരിച്ച ഹയർസെക്കൻഡറി വിഭാഗം ലൈബ്രറിയുടെ സമർപ്പണം മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയും നിർവഹിക്കും.
എൽ. ഏ സി ട്രഷറാർ
റവ. ഡോ. സജു മാത്യു യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img