
ചെങ്ങന്നൂർ: 63- മത് തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ വിഗ്രഹ ലബ്ധി സ്മാരകമഹായഞ്ജത്തിൻ്റെ
ഭാഗമായി ക്ഷേത്ര ഉപദേശ സമിതിയും നാലാമത് പാണ്ഡവീയ മഹാവിഷ്ണുസത്ര സമിതിയും ചേർന്ന് പുതുതായി നിർമ്മിച്ച കലാവേദിയുടെയും അന്നദാനമണ്ഡപത്തിൻ്റെയും (പാണ്ഡ വീയം ) ഉദ്ഘാടനം
ദേവസ്വം ബോർഡ് അംഗം
അഡ്വക്കേറ്റ് പി സന്തോഷ് കുമാർ നിർവഹിച്ചു.
ഉപദേശ സമിതി പ്രസിഡണ്ട് സന്തോഷ് മാലിയിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ആർ ഡി രാജീവ് സ്വാഗതം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിതാ രാജേഷ്,
പഞ്ചദിവ്യ ദേശ ദർശൻ ചെയർമാൻ ബി.രാധാകൃഷ്ണമേനോൻ ,സെക്രട്ടറി പ്രസാദ് കളത്തൂർ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
അംഗങ്ങളായ സജു ഇടയ്ക്കല്ലിൽ ,എം കെ ലിനു, ഉഷാകുമാരി
അസി: കമ്മീഷണർ അർച്ചന, സബ് ഗ്രൂപ് ഓഫീസർ കെ.ഗോപകുമാർ 'മഹായജ്ഞക്കമ്മറ്റി ചെയർമാൻ കെ.കെ ജയരാമൻ, എസ്.കെ.രാജീവ്, ഒ.കെ അനിൽ ,വിജീഷ് മേടയിൽ,
മുരളീധരൻ ഹരിശ്രീ, തുടങ്ങിയവർ പ്രസംഗിച്ചു.











