NEWS
പ്രസ് ക്ലബ്ബ് ഐ ഡി കാർഡ് വിതരണോദ്ഘാടനം
19/02/2025 09:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: എറണാകുളം പ്രസ് ക്ലബ്ബിൻ്റെ പുതിയ ഐ ഡി കാർഡിൻ്റെ വിതരണോദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ടൈംസ് ഓഫ് ഇന്ത്യ സീനിയർ കോപ്പി എഡിറ്റർ ഹുസൈൻ കൊടിഞ്ഞി ആദ്യ കാർഡ് ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകർക്കായുള്ള ഹോളോ ഗ്രാം പതിച്ച സ്റ്റിക്കർ കേരള ശബ്ദം ലേഖകൻ മൈക്കിൾ വർഗീസിന് നൽകി ഹൈബി ഈഡൻ പ്രകാശനം ചെയ്തു.
പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ആർ.ഗോപകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ഷജിൽ കുമാർ സ്വാഗതവും നിർവാഹക സമിതി അംഗം പ്രകാശ് എളമക്കര നന്ദിയും പറഞ്ഞു. ട്രഷറർ അഷ്റഫ് തൈവളപ്പ് പങ്കെടുത്തു.
Photo caption : എറണാകുളം പ്രസ് ക്ലബ്ബിൻ്റെ പത്രപ്രവർത്തക അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണത്തിൻ്റെ ഭാഗമായി ഹോളോഗ്രാം പതിച്ച സ്റ്റിക്കറിൻ്റെ പ്രകാശനം കേരളശബ്ദം കൊച്ചി ബ്യൂറോ ചീഫ് മൈക്കിൾ വർഗീസ് ചെങ്ങാടക്കരിക്ക് നൽകി ഹൈബി ഈഡൻ എം പി നിർവഹിക്കുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











