06:24am 13 November 2026
NEWS
ലയൺസ് ക്ലബ്ബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും
19/06/2026  07:30 PM IST
nila
ലയൺസ് ക്ലബ്ബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും

ചെങ്ങന്നൂർ: ലയൺസ് ക്ലബ്ബിന്റെ 2026–2027  വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിപുലമായ കാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജൂൺ 21 ന് നടക്കും. ചെങ്ങന്നൂർ ലയൺസ് ക്ലബ്ബ് ഹാളിൽ വൈകുന്നേരം 7 മണിക്ക്
നടക്കുന്ന ചടങ്ങുകൾ 
കേരള ടൂറിസം, സാംസ്കാരിക കാര്യ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം നിർവഹിക്കും.

പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട  ഡോ. ഉമ്മൻ വർഗീസിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇതോടൊപ്പം നടക്കും.

മുൻ ഡിസ്ട്രിക്റ്റ് ഗവർണർ  ജി. വേണുഗോപാൽ ഇൻസ്റ്റാളിങ് ഓഫീസറാകും. ചെങ്ങന്നൂർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജൂണി തോമസ് കുതിരവട്ടം ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെക്രട്ടറി ഷാജി പി. ഡി, ട്രഷറർ ഷാജി ജോൺ പട്ടന്തനം, അഡ്മിനിസ്ട്രേറ്റർ എഞ്ചിനീയർ എസ്. ഗോപിനാഥൻ എന്നിവരും പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി  സുധേഷ് പ്രീമിയർ, ട്രഷറർ  തോമസ് മാത്യു, അഡ്മിനിസ്ട്രേറ്റർ  കെ. കെ. രാജേന്ദ്രൻ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.

സമൂഹത്തിന്റെ നന്മയ്ക്കും ഉന്നമനത്തിനുമായി എട്ടിന സേവന പദ്ധതികൾക്കാണ് ഈ  വർഷത്തിൽ ക്ലബ്ബ് തുടക്കം കുറിക്കുന്നത്.

വാർത്താസമ്മേളനത്തിൽ നിയുക്ത പ്രസിഡന്റ് ഡോക്ടർ ഉമ്മൻ വർഗീസ് സെക്രട്ടറി സുധേഷ് പ്രീമിയർ ട്രഷറർ തോമസ് മാത്യു അഡ്മിനിസ്ട്രേറ്റർ കെ കെ രാജേന്ദ്രൻ,  ചെങ്ങന്നൂർ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ജൂണി തോമസ് കുതിരവട്ടം ട്രഷറർ ഷാജി ജോൺ പട്ടത്താനം എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.