12:41am 07 August 2026
NEWS
പാങ്ങോട് ആർമി പബ്ലിക് സ്കൂളിൽ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു
05/08/2026  05:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പാങ്ങോട് ആർമി പബ്ലിക് സ്കൂളിൽ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു

പാങ്ങോട് ആർമി പബ്ലിക് സ്കൂളിന്റെ 2026–27 അധ്യയന വർഷത്തെ സ്ഥാനാരോഹണ ചടങ്ങും അക്കാദമിക് ടോപ്പർ അവാർഡുകളും ഇന്ന് (05 ഓഗസ്റ്റ് 2026) സംഘടിപ്പിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആർമി പാങ്ങോട് സൈനിക കേന്ദ്ര മേധാവിയും ആർമി പബ്ലിക് സ്കൂൾ ചെയർമാനുമായ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം അക്കാദമിക് ടോപ്പർമാരുടെ മികച്ച നേട്ടങ്ങൾക്ക് അവരെ അഭിനന്ദിക്കുകയും ചെയ്തു. അഭിനന്ദനാർഹമായ പ്രകടനത്തിനും സ്കൂളിന് നൽകിയ സംഭാവനകൾക്കും വിദ്യാർത്ഥികളെയും അധ്യാപകരെയും അനുമോദിച്ചു.  ആർമി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ജയശങ്കർ പ്രസാദും തദവസരത്തിൽ സന്നിഹിതനായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img