06:32am 13 November 2026
NEWS
വെണ്മണി ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ സമ്മേളനം
10/09/2025  03:41 PM IST
nila
വെണ്മണി ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ സമ്മേളനം

വെണ്മണി .ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സ്ഥാനാരോഹണ സമ്മേളനവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും  ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് നിർവ്വഹിച്ചു. പ്രസിഡൻ്റ് റ്റി.കെ നാരായണപിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് ഭാരവാഹികളായ ജി വേണുകുമാർ,  ജേക്കബ് ജോർജ്, ക്ലബ് ഭാരവാഹികളായ ബിനു ജോൺ വർഗീസ്, വിനോദ് സി ആർ എന്നിവർ പ്രസംഗിച്ചു. 

സേവന പദ്ധതികളായ വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണം, വിശപ്പുരഹിത പദ്ധതി, ഡയാലിസിസ് കിറ്റ് വിതരണം, വീൽചെയർ വിതരണം, ചികിത്സാ സഹായ വിതരണം എന്നിവയുടെ ഉദ്ഘാടനവും, പുതിയ അംഗങ്ങളുടെ പ്രവേശനവും നടന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.