09:18pm 11 November 2026
NEWS
​ജെ.എം.എച്ച്.എസ് കോടുകുളഞ്ഞിയിൽ വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടത്തി
19/06/2026  07:22 PM IST
nila
​ജെ.എം.എച്ച്.എസ് കോടുകുളഞ്ഞിയിൽ വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടത്തി


​കോടുകുളഞ്ഞി:  വായനദിനത്തോടനുബന്ധിച്ച് ജെ.എം.എച്ച്.എസ് കോടുകുളഞ്ഞി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനദിനാചരണം നടത്തി.
 സ്കൂൾ ഹെഡ്മാസ്റ്റർ  ജേക്കബ് ജോർജ് അധ്യക്ഷപ്രസംഗം നടത്തി.
​ എഴുത്തുകാരിയും വിവർത്തന രത്ന പുരസ്കാര ജേതാവുമായ  സരോജിനി ഉണ്ണിത്താൻ സ്കൂളിലെ 'വിദ്യാരംഗം കലാസാഹിത്യവേദി'യുടെ ഉദ്ഘാടനം നിർവ്വഹിച്ചു.  വിദ്യാർത്ഥികൾ വായനദിന ഗാനം ആലപിച്ചു. മുൻ പി.എസ്.സി അംഗം അഡ്വ. തോമസ് ഫിലിപ്പ്  'പുസ്തകപ്പെട്ടി'യുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
​കുമാരി ഹൃദ്യ ഓമനക്കുട്ടൻ കാവ്യാാലാപനവും, വിദ്യാർത്ഥിയായ യാഹിന ജോമോൻ ഗാനാലാപനവും നടത്തി. വായനദിനത്തോട് അനുബന്ധിച്ച് നടന്ന പുസ്തകപരിചയ പരിപാടിയിൽ വിദ്യാർത്ഥിയായ അനാമിക, അധ്യാപികയായ 
 സൗമ്യ സാറാ മാത്യു, രക്ഷകർത്താവ് 
സുമി അജയൻ എന്നിവർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി സംസാരിച്ചു.
​ചടങ്ങിൽ വെച്ച് കുട്ടി ലൈബ്രറിമാർക്കുള്ള ലൈബ്രറി കാർഡ് വിതരണവും വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു. സീനിയർ അസിസ്റ്റൻറ് 
സിനു തോമസ്  അധ്യാപികയായ 
നീതു കെ. സണ്ണി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.