12:49am 08 November 2026
NEWS
പുതിയ കാലത്ത് വിശ്വാസം നന്മകൾക്ക് പ്രചോദനം നൽകുന്ന മൂല്യമാവണം : ജിഫ്‌രി തങ്ങൾ
21/03/2025  07:00 PM IST
nila
പുതിയ കാലത്ത് വിശ്വാസം നന്മകൾക്ക് പ്രചോദനം  നൽകുന്ന മൂല്യമാവണം : ജിഫ്‌രി തങ്ങൾ

 

ദോഹ: നമ്മുടെ വിശ്വാസം നന്മകൾക്ക് പ്രചോദനം  നൽകുന്ന മൂല്യമാവണമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡൻറ് സയ്യിദുൽ ഉലമ സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. ആക്കോട് ഇസ്‌ലാമിക് സെൻ്റർ ഖത്തർ ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻ്റ് ഇഫ്താർ മീറ്റ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

എല്ലാവരുടെയും ഉള്ളിൽ ഈമാനുണ്ട്. ഇടക്കിടെ അത് സംസ്കരിച്ച് വിശ്വാസത്തിൻ്റെ പ്രകാശം പുറത്തേക്ക് പ്രസരിക്കാനുള്ള അവസരമൊരുക്കണം. റമളാൻ അതിനൊരു നിമിത്തമാവണം. നോമ്പും നിസ്കാരവും ഹജ്ജും മറ്റു സൽകർമങ്ങളും പഠനവുമെല്ലാം ആത്മാർത്ഥമായ വിശ്വാസത്തോടെ അനുഷ്ഠിക്കുമ്പോൾ മാത്രമാണ് സമ്പൂർണമാവുകയുള്ളൂ. ആറാം നൂറ്റാണ്ടിനെ പോലും ലജ്ജിപ്പിക്കുന്ന വർത്തമാനങ്ങളാണ് പുതിയ കാലത്ത് പുറത്തു വരുന്നത്. ഇവിടെ വിശ്വാസമൂല്യങ്ങളിലേക്കുള്ള തിരിച്ചു പോക്ക് മാത്രമാണ് പരിഹാരം.

ഹിലാൽ റിജൻസി ഹാളിൽ നടന്ന ഗ്രാൻറ് ഇഫ്താറിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. സഫാരി സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തി. അബൂബക്കർ അൽ ഖാസിമി, ഡോക്ടർ സമദ്, സനാഉള്ള തങ്ങൾ, സകരിയ മാണിയൂർ, സലീം നാലകത്ത്, ഉസ്മാൻ കെ. കെ, കരീം TEA TIME, കുറുങ്ങോട്ട് മൂസ്സ, മഹറൂഫ് മട്ടന്നൂർ, അജിമൽ റഹ്മാനി, ഫസലു സാദാത്ത് നിസാമി, യൂസുഫ് ഹാജി ചിറ്റുള്ളി, മഹ്മൂദ് ഹാജി ഇരിങ്ങണ്ണൂർ, അബ്ദുല്ല ഹാജി ഇരിങ്ങണ്ണൂർ  തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. പി പി ഫഹദ് സ്വാഗതവും റഹീസ് ഫൈസി നന്ദിയും പറഞ്ഞു.

വിവിധ മേഘലകളിൽ നിന്നുള്ള രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുത്തു. ചടങ്ങിൽ സഹചാരി ഖത്തർ നാഷനൽ സർഗലയത്തിന്റെ പ്രഖ്യാപനം പാണക്കാട് സയ്യിദ് ഹമീദലി ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img