05:28pm 12 November 2026
NEWS
എ ഐ കാലത്ത് വിദ്യാർത്ഥികൾ വ്യക്തിഗത കഴിവുകളിൽ നൈപുണ്യം നേടണം - മുഹമ്മദ് അജ്മൽ സി
17/01/2026  04:07 PM IST
nila
എ ഐ കാലത്ത് വിദ്യാർത്ഥികൾ വ്യക്തിഗത കഴിവുകളിൽ നൈപുണ്യം നേടണം - മുഹമ്മദ് അജ്മൽ സി

ദോഹ: സാങ്കേതിക വിദ്യയുടെ ഉന്നതിയിൽ നിൽക്കുന്ന എ ഐ കാലത്ത് വിദ്യാർത്ഥികൾ പഠന മികവിനോടൊപ്പം കമ്മ്യൂണിക്കേഷൻ, ലീഡർഷിപ് തുടങ്ങി വ്യത്യസ്തമായ സോഫ്റ്റ് സ്കില്ലുകളിൽ കൂടി നൈപുണ്യം നേടണമെന്ന്  പ്രമുഖ ട്രൈനറും, മദ്രാസ് ഐ ഐ ടി അലൂംനസ്, എക്സ് ആന്‍റ് വൈ ലേര്‍ണിംഗ് അക്കാദമി സി ഇ ഒ യുമായ മുഹമ്മദ് അജ്മല്‍ സി പറഞ്ഞു. പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജ്യൻ്റെ ഇരുപതാം വാർഷികാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന നെക്സ്റ്റ് എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക മികവിൽ വളരെ വേഗം മുന്നോട്ട് കുതിക്കുന്ന ആധുനിക ലോകത്ത് പഠന മികവ് പുലർത്താൻ കൃത്യവും ആസൂത്രിതവുമായ രീതിയിൽ, തടസങ്ങൾ മാറ്റിയെടുത്ത് നാം മുന്നോട്ട് പോകണം. സ്കോളർഷിപ്പുകൾ, പഠനത്തോടൊപ്പം പണം സമ്പാദിക്കൽ തുടങ്ങി നിരവധി അവസരങ്ങളാണ് ഈ പുതിയ കാലത്തെ വിദ്യാർത്ഥികൾക്കായി ലോകത്ത് ഒരുങ്ങിയിരിക്കുന്നത്. അത്തരം അവസരങ്ങൾ കണ്ടെത്താനും അത് സ്വായത്തമാക്കാനും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പരിശ്രമിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ ഐ യുഗത്തിലെ സുപ്രധാന കോഴ്സുകള്‍, പുതിയ വിദ്യാഭ്യാസ പാതകളും അവസരങ്ങളും, കരിയര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, രക്ഷിതാക്കള്‍ക്കായുള്ള പ്രായോഗികമായ അവബോധം തുടങ്ങി വിവിധ വിഷയങ്ങള്‍ അദ്ദേഹത്തിൻ്റ സെഷൻ ചർച്ച ചെയ്തു. 

ഖത്തര്‍ ഫൗണ്ടേഷനിലെ ഔസജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന നെക്സ്റ്റ് എജ്യൂക്കേഷൻ സെഷന് ഫോക്കസ് ഇൻ്റർനാഷണൽ അഡ്മിൻ മാനേജർ ഡോ. റസീൽ മൊയ്തീൻ സ്വഗതം പറഞ്ഞു. സി ഇ ഒ ഹാരിസ് പി ടി, സി ഒ ഒ അമീർ ഷാജി, സി എഫ് ഒ ഫാഇസ് എളയോടൻ എന്നിവർ സംസാരിച്ചു. മൊയ്ദീൻ ഷാ, ഫഹ്സിർ റഹ്മാൻ, അമീനുർറഹ്മാൻ എ എസ്, സഫീറുസ്സലാം, ഹാഫിസ് ഷബീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത നിരവധി രക്ഷിതാക്കളും വിദ്യാർത്ഥികളുമാണ് പരിപാടിയിൽ പങ്കെടുത്തത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്ന് പുതിയ കാലത്ത് പഠന രംഗത്ത് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ചർച്ച ചെയ്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img