03:02pm 09 November 2026
NEWS
രജനികാന്തിന്റെ 'ധർമൻ' ചിത്രത്തിൽ പ്രശസ്ത തെലുങ്കു നടനായ രാം പൊതിനേനിയും
09/11/2026  02:52 PM IST
Cinema desk
രജനികാന്തിന്റെ ധർമൻ   ചിത്രത്തിൽ പ്രശസ്ത തെലുങ്കു നടനായ   രാം പൊതിനേനിയും

 

 'ജയിലർ' രണ്ടാം ഭാഗത്തിന്റെ വമ്പൻ വിജയത്തെ തുടർന്ന് രജിനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'ധർമൻ' ആണ്.  ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രം നിർമ്മിക്കുന്നത്  
കമൽ ഹാസന്റെ  'രാജ്കമൽ ഫിലിംസ്'  ആണ്. 'ഡ്രാഗൺ' എന്ന സൂപ്പർഹിറ്റ്   ചിത്രത്തിന് ശേഷം  അശ്വത് മാരിമുത്തു സംവിധാനം ചെയ്തുവരുന്ന ഈ ചിത്രത്തിൽ രജിനികാന്തിനൊപ്പം  സിമ്രാൻ, റാഷി ഖന്ന, 'യോഗി' ബാബു, നയൻതാര, ശ്രീലീല  എന്നിവരാണ്  ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത് എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ , തെലുങ്ക് നടനായ   രാം പൊതിനേനിയും    ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച്,  'ധർമൻ'  രജനികാന്തിന്റെ  ലുക്ക് ഉൾക്കൊള്ളുന്ന ഒരു പുതിയ പോസ്റ്റർ സിനിമാ സംഘം പുറത്തിറക്കിയിരുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. തുടർന്ന് പുതിയ തലമുറ സംവിധായകരുടെ സംവിധാനത്തിൽ അഭിനയിക്കുന്ന രജനികാന്തിന്റെ   'ധർമൻ' ആരാധകരുടെ ഇടയിൽ വലിയ പ്രതീക്ഷകളോടെയാണ്   ഒരുങ്ങി വരുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img