06:32pm 03 May 2026
NEWS
ഭാഷാന്യുനപക്ഷങ്ങളുടെ മേൽ അന്യഭാഷ അടിച്ചേൽപ്പിക്കുന്നത് അസ്വീകാര്യം
12/01/2026  11:11 AM IST
വിഷ്ണുമംഗലം കുമാർ
ഭാഷാന്യുനപക്ഷങ്ങളുടെ മേൽ അന്യഭാഷ അടിച്ചേൽപ്പിക്കുന്നത് അസ്വീകാര്യം

അതിർത്തി ജില്ലയായ കാസർഗോട്ടെ കന്നഡിഗർ ഒന്നാംഭാഷയായി മലയാളം പഠിക്കണമെന്ന നിയമം കൊണ്ടുവരാനുള്ള കേരളത്തിന്റെ നീക്കത്തെ ശക്തമായി എതിർക്കുകയാണ് കോൺഗ്രസുകാരനായ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മംഗലാപുരത്ത് അദ്ദേഹം ആ നിലപാട് ആവർത്തിച്ചു. ഭാഷാ ന്യുനപക്ഷങ്ങളുടെ മേൽ മലയാളം നിയമപരമായി അടിച്ചേൽപ്പിച്ചാൽ അതിനെതിരെ പോരാട്ടം ആരംഭിക്കുമെന്ന് സിദ്ധരാമയ്യ മുന്നറിയിപ്പുനൽകി. " അത്തരം ഒരു നിയമം കൊണ്ടുവരാൻ അവർക്ക് യാതൊരു അധികാരവുമില്ല. ഭാഷാ ന്യുനപക്ഷങ്ങളോടെ കേരളം ചെയ്യുന്നത് കടുത്ത അപരാധമാണ്" മംഗലാപുരത്ത് മാധ്യമങ്ങളോടെ സംസാരിക്കവെ സിദ്ധരാമയ്യ വ്യക്തമാക്കി. " കാര്യങ്ങൾ വിവരിച്ചുകൊണ്ട് ഞാൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിട്ടുണ്ട്. പിഴവ് മനസ്സിലാക്കി അദ്ദേഹം ഭാഷ ബിൽ കൊണ്ടുവരാനുള്ള ശ്രമത്തിൽ  നിന്നും പിൻവാങ്ങുമെന്നാണ് ഞാൻ കരുതുന്നത്. ബില്ലുമായി കേരളം മുന്നോട്ടുപോയാൽ ഞങ്ങൾ രാഷ്ട്രപതിയെയും കേന്ദ്ര ഗവൺമെന്റിനെയും സമീപിക്കും. ബിൽ കേരള നിയമസഭ പാസ്സാക്കിയാലും ഗവർണർ അതിന് അംഗീകാരം നൽകില്ലെന്നാണ് ഞങ്ങൾ കരുതുന്നത് " കർണാടക മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടമാക്കി. കാസർഗോട്ടെ കർണാടക ബോർഡർ ഏരിയ ഡവലപ്പ്മെന്റ് അതോറിറ്റി പ്രസിഡന്റ് സോമണ്ണ ബലിനമരദ ഭാഷാബില്ലിനെപ്പറ്റിയുള്ള ആശങ്കകൾ പ്രകടമാക്കുന്ന നിവേദനം മുഖ്യമന്ത്രിയ്ക്ക് നൽകിയിരുന്നു. ഭാഷാ ബിൽ കേരളവും അയൽ സംസ്ഥാനമായ കർണാടകവും തമ്മിലുള്ള അവകാശ വടംവലിയായി കലാശിക്കുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img