07:09pm 29 April 2026
NEWS
സുപ്രീം കോടതിയുടെ സുപ്രധാന വിധി; ഭാര്യയോടൊപ്പം താമസിക്കണമെന്ന ജാമ്യവ്യവസ്ഥ റദ്ദാക്കി
03/08/2025  07:59 AM IST
സുരേഷ് വണ്ടന്നൂർ
സുപ്രീം കോടതിയുടെ സുപ്രധാന വിധി; ഭാര്യയോടൊപ്പം താമസിക്കണമെന്ന ജാമ്യവ്യവസ്ഥ റദ്ദാക്കി

ന്യൂഡൽഹി: ജാമ്യം ലഭിക്കാൻ ഭാര്യയോടൊപ്പം താമസിച്ച് അവരെ അന്തസ്സോടെ സംരക്ഷിക്കണമെന്ന ജാർഖണ്ഡ് ഹൈക്കോടതിയുടെ വ്യവസ്ഥ റദ്ദാക്കി സുപ്രീം കോടതി. ഇത് വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ അനാവശ്യമായ കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി.

ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഭാര്യാഭർത്താക്കന്മാർ ഒരുമിച്ച് ജീവിക്കണമെന്ന് ജാമ്യവ്യവസ്ഥയിൽ ഉൾപ്പെടുത്തുന്നത് ക്രിമിനൽ നടപടിച്ചട്ടത്തിലെ 438(2) വകുപ്പിന് പുറത്തുള്ള കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
വിവാഹബന്ധം വേർപെടുത്തി താമസിക്കുന്ന ദമ്പതികളെ ഒരുമിച്ച് ജീവിക്കാൻ നിർബന്ധിക്കുന്നത് നിയമവിരുദ്ധമാണ്. ക്രിമിനൽ നിയമസംവിധാനം വ്യക്തിപരമായ ബന്ധങ്ങൾ പുനഃസ്ഥാപിക്കാനുള്ള വേദിയായി ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി. ഈ വിധി ജാമ്യവ്യവസ്ഥകൾ നിയമപരമായ അധികാരപരിധിയിൽ ഒതുങ്ങേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img