06:07pm 21 October 2026
NEWS
ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യം: പ്രവാസി കോഡിനേഷൻ കമ്മിറ്റി
21/10/2026  09:51 AM IST
nila
ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യം: പ്രവാസി കോഡിനേഷൻ കമ്മിറ്റി

 

ദോഹ: ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും അവയുടെ വിശ്വാസ്യതയും സ്വതന്ത്രമായ പ്രവർത്തനവും ശക്തിപ്പെടുത്താൻ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്നും പ്രവാസി കോഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഏഴര പതിറ്റാണ്ടിലേറെയായി രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും നിലനിർത്തുന്നതിൽ ഇന്ത്യൻ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്. ഭരണഘടനാ മൂല്യങ്ങൾ, ജനാധിപത്യ അവകാശങ്ങൾ, സാമൂഹികനീതി, മതനിരപേക്ഷത, പൗരാവകാശങ്ങൾ തുടങ്ങിയ അടിസ്ഥാന തത്വങ്ങളുടെ പ്രചാരകരാകാൻ ഓരോ പൗരനും സാധിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

പുതുതലമുറയ്ക്ക് ഭരണഘടനാ മൂല്യങ്ങൾ പകർന്നുനൽകുന്നതിനും രാജ്യം ഇതുവരെ കൈവരിച്ച പുരോഗതിയുടെ തുടർച്ച ഉറപ്പാക്കുന്നതിനും കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണെന്നും യോഗം വിലയിരുത്തി.

നേരത്തേ തുടക്കം കുറിച്ച ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷണൽ ടോക്ക് സീരീസിന്റെ അടുത്ത പരിപാടി നവംബർ അവസാനവാരം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

യോഗത്തിൽ പി.സി.സി. വൈസ് ചെയർമാൻ അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മഷ്ഹൂദ് വി.സി സ്വാഗതവും കൺവീനർ എ.പി. ഖലീൽ നന്ദിയും പറഞ്ഞു. സിദ്ദീഖ് പുറായിൽ, പി.എസ്. എം ഹുസൈൻ, ഷംസീർ അരിക്കുളം, ജോപ്പച്ചൻ തെക്കേക്കുറ്റ്, സക്കരിയ മാണിയൂർ, സിറാജ് ഇരിട്ടി, സുഹൈൽ ശാന്തപുരം, ഷാജി ഫ്രാൻസിസ്, ഷംന ആസ്മി, ഡോ. ഷഫീഖ് താപ്പി, ഷറഫ് പി. ഹമീദ്, അഡ്വ. ജാഫർ ഖാൻ, റാസിഖ് എൻ, സമീൽ അബ്ദുൽവാഹിദ് ചാലിയം, സാബിഖ് എടവണ്ണ, സിദ്ദീഖ് വാഴക്കാട്, ഡോ അബ്ദുൽഹമീദ്, അമീൻ റഹ്‌മാൻ എ.എസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img