07:36pm 28 September 2026
NEWS
​കാഴ്ച്ചപരിമിതിയുള്ളവരുടെ ജീവിതത്തിൽ മാധ്യമങ്ങളുടെ സ്വാധീനം: ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു


28/09/2026  09:40 AM IST
nila
​കാഴ്ച്ചപരിമിതിയുള്ളവരുടെ ജീവിതത്തിൽ മാധ്യമങ്ങളുടെ സ്വാധീനം: ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു

ദോഹ: 'മാധ്യമങ്ങളും കാഴ്ചപരിമിതിയുള്ളവരുടെ ജീവിതത്തിൽ അവയുണ്ടാക്കുന്ന സ്വാധീനവും' എന്ന വിഷയത്തിൽ ഖത്തർ കൾച്ചറൽ സെന്റർ ഫോർ ദി ബ്ലൈൻഡ് പ്രത്യേക സംഗമം സംഘടിപ്പിച്ചു. ഔഖാഫ് മന്ത്രാലയത്തിലെ ഡിസെബിലിറ്റി പ്രോഗ്രാം ഫോളോ-അപ്പ് യൂണിറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
​ഖുർആൻ റേഡിയോ സൂപ്പർവൈസറും പ്രമുഖ മാധ്യമപ്രവർത്തകനുമായ അബ്ദുള്ള അൽ-ബുവൈനൈൻ സംഗമത്തിൽ മുഖ്യാതിഥിയായിരുന്നു. മാധ്യമപ്രവർത്തനം കേവലം കഴിവ് മാത്രമല്ലെന്നും നിരന്തരമായ പരിശീലനത്തിലൂടെയും വായനയിലൂടെയും വളർത്തിയെടുക്കേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. വാർത്തകളുടെ സത്യസന്ധത ഉറപ്പുവരുത്തേണ്ടതിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img