11:43pm 23 June 2026
NEWS
കേരളത്തിലെ എംഎസ്എംഇ മേഖലയില്‍ വായ്പാക്ഷാമമെന്ന് ഇംപാക്ട് ലെന്‍ഡിങ് 2026
23/06/2026  09:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തിലെ എംഎസ്എംഇ മേഖലയില്‍ വായ്പാക്ഷാമമെന്ന് ഇംപാക്ട് ലെന്‍ഡിങ് 2026
HIGHLIGHTS

അഡ്വ. കാര്‍ത്തിക മരിയ (മോഡറേറ്റര്‍); മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ ജനറല്‍ മാനേജരും ചീഫ് ക്രെഡിറ്റ് ഓഫീസറുമായ ജയചന്ദ്രന്‍ ബാലകൃഷ്ണന്‍; ഇവിഎം ഗ്രൂപ്പിന്റെ പ്രോജക്ട്സ് വൈസ് പ്രസിഡന്റ് നോബിള്‍ ജേക്കബ് എന്നിവര്‍ കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടിയില്‍ സിക്കി കേരളയും നെക്സോയും ചേര്‍ന്ന് സംഘടിപ്പിച്ച ഇംപാക്റ്റ് ലെന്‍ഡിംഗ്  2026 സമ്മേളനത്തില്‍

കൊച്ചി: കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (എംഎസ്എംഇ) മേഖലയില്‍ വിവിധ വ്യവസായങ്ങള്‍ നേരിടുന്ന വായ്പാ ലഭ്യതാ പ്രതിസന്ധിയും ധനസഹായത്തിലെ വന്‍ ആവശ്യ-വിതരണ വിടവും 'ഇംപാക്ട് ലെന്‍ഡിങ് 2026 - കൊച്ചി ചാപ്റ്റര്‍' റൗണ്ട്ടേബ്‌ളില്‍ ചര്‍ച്ചയായി. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് നെക്‌സോ, സതേണ്‍ ഇന്ത്യ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (SICCI) കേരളയുമായി ചേര്‍ന്ന് ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍, വിവിധ മേഖലകളിലെ സംരംഭകര്‍ എന്നിവര്‍ പങ്കെടുത്തു.

ഓട്ടോമൊബൈല്‍ മേഖലയെക്കുറിച്ചുള്ള ചര്‍ച്ചയില്‍, പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങളോടുള്ള ഉപഭോക്തൃ ആവശ്യം വര്‍ധിച്ചിട്ടും ധനസഹായം ലഭ്യമാക്കുന്നതില്‍ വെല്ലുവിളികള്‍ തുടരുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ബാറ്ററികളുടെ ആയുസ്സും പുനര്‍വിലയും സംബന്ധിച്ച ദീര്‍ഘകാല വിവരങ്ങളുടെ അഭാവം കാരണം ബാങ്കുകള്‍ കൂടുതല്‍ കര്‍ശന വായ്പാനിബന്ധനകളാണ് സ്വീകരിക്കുന്നത്. ഇതോടെ വാഹന ഡീലര്‍ഷിപ്പുകള്‍ പ്രാദേശിക എന്‍ബിഎഫ്സികളുമായി കൂടുതല്‍ സഹകരിച്ച് ധനസഹായം ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ്.

എഫ്എംസിജി മേഖലയിലെ ചര്‍ച്ച, ഒരു ശതമാനത്തില്‍ താഴെ ലാഭവിഹിതത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ കടുത്ത പ്രവര്‍ത്തന മൂലധന പ്രതിസന്ധി നേരിടുന്നുവെന്ന് വിലയിരുത്തി. സാധനങ്ങളുടെ സ്റ്റോക്കില്‍ നാല് മുതല്‍ പത്ത് ലക്ഷം രൂപ വരെ സ്ഥിരമായി കുടുങ്ങിക്കിടക്കുന്നതിനാല്‍ പരമ്പരാഗത ബാങ്ക് വായ്പകള്‍ക്ക് ആവശ്യമായ ആസ്തി അധിഷ്ഠിത ജാമ്യം ഇവര്‍ക്കില്ലെന്നും വ്യവസായ പ്രതിനിധികള്‍ പറഞ്ഞു. മുത്തൂറ്റ് ഫിനാന്‍സ് ജിഎം ആന്‍ഡ് സിസിഒ ജയചന്ദ്രന്‍ ബാലചന്ദ്രന്‍, ഇവിഎം ഗ്രൂപ്പ് വിപി പ്രൊജക്റ്റ്‌സ് നോബ്ള്‍ ജേക്കബ്, ലാസ്സ ഐസ്‌ക്രീം ഡയറക്ടര്‍ ജോണ്‍ സൈമണ്‍, അസ്വാനി ലച്മണ്‍ദാസ് ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ണര്‍ സുശീല്‍ അസ്വാനി, നെക്‌സോ ഫിന്‍ഓഎസ് സഹസ്ഥാപകന്‍ കുര്യന്‍ ജോര്‍ജ് തുടങ്ങിവര്‍ സംസാരിച്ചു.


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img