09:56pm 28 October 2026
NEWS
ഐ.എം.എഫ് പ്രസംഗ മത്സരം: ഫൈനൽ മത്സരം 31ന്
23/05/2025  10:28 AM IST
nila
ഐ.എം.എഫ് പ്രസംഗ മത്സരം: ഫൈനൽ മത്സരം 31ന്

ദോഹ: ഇന്ത്യൻ മീഡിയ ഫോറം ഖത്തർ പ്രവാസി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഐ.എം.എ റഫീഖ് സ്മാരക മലയാള പ്രസംഗ മത്സരം ഫൈനൽ റൗണ്ടിലേക്ക്. ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർഥികൾ പ​ങ്കെടുത്ത പ്രാഥമിക റൗണ്ടിൽ നിന്നും ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 18 പേർ ഫൈനൽ റൗണ്ടിൽ ഇടം നേടി. മേയ് 31 ശനിയാഴ്ച വൈകുന്നേരം 4.30 മുതൽ ഐ.സി.സി അശോക ഹാളിലാണ് ഫൈനൽ റൗണ്ടിലെ പ്രസംഗ പോരാട്ടങ്ങൾ. ഖത്തറിലെ പ്രമുഖർ വിധികർത്താക്കളായെത്തുന്ന മത്സരത്തിനു ശേഷം സമ്മാന ദാനവും നടക്കും. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ നായർ മുഖ്യാതിഥിയായി പ​ങ്കെടുക്കും.
വാശിയേറിയ മത്സരം നടന്ന ഹൈസ്കൂൾ വിഭാഗത്തിൽ 11 പേരാണ് ഫൈനൽ റൗണ്ടിൽ ഇടം നേടിയത്. ആയിഷ ഹനാൻ, അഫിന ഫൈസൽ, ആയിഷ ഫാത്തിമ ബഷീർ, മുഹമ്മദ് നസാൻ, ക്രിസ്റ്റൽ മറിയം ബിജു (എല്ലാവരും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), ശിശിര അർച്ചന (ഒലീവ് സ്കൂൾ), സാൻവി ബിജീഷ് (ഭവൻസ്), മെഹ്ദിയ ഫാത്തിമ, ​ജ്വൽ സൂസൻ സെബാസ്റ്റ്യൻ ( ഇരുവരും നോബിൾ ഇന്റർനാഷണൽ), ദിയ രമേശ് (ലയോള സ്കൂൾ).
ഹയർസെക്കൻഡറി: അയാന മുഹമ്മദ് (ഒലീവ്), നിവേദ്യ (ഭവൻസ്), ആരതി സുരേഷ് നായർ (മുഹമ്മദ് റിസാൻ, ലക്ഷ്മി സുരേ​ഷ് കുമാർ, അഷ്ന ഫൈസൽ (മൂവരും എം.ഇ.എസ്), അറിൻ ജോബി (നോബ്ൾ സ്കൂൾ).

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img