02:25pm 13 October 2026
NEWS
മാധ്യമം ഓൺലൈൻ റിപ്പോർട്ടർ ആസിഫ് എം കരീമിന് ഐ എം എഫ് യാത്രയയപ്പ് നൽകി
13/10/2026  12:52 PM IST
nila
മാധ്യമം ഓൺലൈൻ റിപ്പോർട്ടർ ആസിഫ് എം കരീമിന് ഐ എം എഫ് യാത്രയയപ്പ് നൽകി

 


ദോഹ : ഔദ്യോഗിക കാലാവധി പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന  ഗൾഫ് മാധ്യമം  ഓൺലൈൻ റിപ്പോർട്ടർ ആസിഫ് എം കരീമിന്
ഇന്ത്യൻ മീഡിയ ഫോറം ഖത്തർ (ഐ എം എഫ്) യാത്രയയപ്പ് നൽകി.
ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല അധ്യക്ഷതവഹിച്ച ചടങ്ങിൽ ഐ എം എഫ് വൈസ് പ്രസിഡന്റ് സാദിഖ്‌ ചെന്നാടൻ, സെക്രട്ടറി അൻവർ പാലേരി, എക്‌സി :അംഗം ആർ ജെ നിസ, മുഷ്താക്ക് അലവി,അബ്ബാസ് മുഹമ്മദ്‌,ഐ എം എഫ് സൗഹൃദ അംഗങ്ങളായ അമാനുള്ളവടക്കാങ്ങര, നൗഷാദ് അതിരുമട, പി വി എ നാസർ, റഫീഖ്, ഗൾഫ് മാധ്യമം റീജണ ൽ മാനേജർ ഹാരിസ് വള്ളിയിൽ, ഗൾഫ് മാധ്യമം  ബിസിനസ്സ്  ഡവലപ്പ് മെന്റ് മാനേജർ ജാബിർ അബ്‌ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു.ആസിഫ് എം കരീം മറുപടി പ്രസംഗം നടത്തി. കോഴിക്കോട് സ്റ്റാർ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ഐ എം എഫ് അംഗങ്ങൾ ചേർന്ന് ആസിഫ് എം കരീമിന് സ്നേഹോപഹാരം നൽകി.ഐ എം എഫ് ജനറൽ സെക്രട്ടറി ഷഫീക്ക് അറയ്ക്കൽ സ്വാഗതവും ട്രഷറർ ആർ ജെ രതീഷ് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img