
ദോഹ : ഔദ്യോഗിക കാലാവധി പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഗൾഫ് മാധ്യമം ഓൺലൈൻ റിപ്പോർട്ടർ ആസിഫ് എം കരീമിന്
ഇന്ത്യൻ മീഡിയ ഫോറം ഖത്തർ (ഐ എം എഫ്) യാത്രയയപ്പ് നൽകി.
ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല അധ്യക്ഷതവഹിച്ച ചടങ്ങിൽ ഐ എം എഫ് വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, സെക്രട്ടറി അൻവർ പാലേരി, എക്‌സി :അംഗം ആർ ജെ നിസ, മുഷ്താക്ക് അലവി,അബ്ബാസ് മുഹമ്മദ്,ഐ എം എഫ് സൗഹൃദ അംഗങ്ങളായ അമാനുള്ളവടക്കാങ്ങര, നൗഷാദ് അതിരുമട, പി വി എ നാസർ, റഫീഖ്, ഗൾഫ് മാധ്യമം റീജണ ൽ മാനേജർ ഹാരിസ് വള്ളിയിൽ, ഗൾഫ് മാധ്യമം ബിസിനസ്സ് ഡവലപ്പ് മെന്റ് മാനേജർ ജാബിർ അബ്‌ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു.ആസിഫ് എം കരീം മറുപടി പ്രസംഗം നടത്തി. കോഴിക്കോട് സ്റ്റാർ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ഐ എം എഫ് അംഗങ്ങൾ ചേർന്ന് ആസിഫ് എം കരീമിന് സ്നേഹോപഹാരം നൽകി.ഐ എം എഫ് ജനറൽ സെക്രട്ടറി ഷഫീക്ക് അറയ്ക്കൽ സ്വാഗതവും ട്രഷറർ ആർ ജെ രതീഷ് നന്ദിയും പറഞ്ഞു.










