
ദോഹ: ഔദ്യോഗിക കാലാവധിപൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഗൾഫ് മാധ്യമം ഖത്തർ എഡിഷൻ സീനിയർ കറസ്പോണ്ടൻഡും
ഇന്ത്യൻ മീഡിയ ഫോറം മുൻ ഭാരവാഹിയുമായ കെ ഹുബൈബിന്
ഐ എം എഫ് ഖത്തർ യാത്രയയപ്പ് നൽകി.ഇന്ത്യൻ കോഫി ഹൗസിൽനടന്ന യാത്രയയപ്പ്ചടങ്ങിൽ ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല കെ. ഹുബൈബിന് സ്നേഹോപഹാരം നൽകി. ഐ എം എഫ് സ്ഥാപക അംഗവും ഐ സി സി ഉപദേശക സമിതി ചെയർമാനുമായ പി എൻ ബാബുരാജൻ, ഐ എം എഫ് മുൻ പ്രസിഡന്റ് റയീസ്, ഐ എം എഫ് വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, സെക്രട്ടറി അൻവർ പാലേരി, എക്സി: അംഗങ്ങളായ ഫൈസൽ പി കെ, അഹമ്മദ് കുട്ടി അറളയിൽ,ആർ ജെ നിസ ഐ എം എഫ് അംഗങ്ങളായ ആർ ജെ അപ്പുണ്ണി, ആസിഫ്, ഗൾഫ്മാധ്യമം ഖത്തർ എഡിഷൻ സീനിയർ റിപ്പോർട്ടർ മുഷ്താഖ്,മീഡിയ വൺ മാർക്കറ്റിങ് ഹെഡ് റഹീസ്, മീഡിയ പ്ലസ് സി ഇഒഅമാനുള്ളവടക്കാങ്ങര,കേരള ശബ്ദം റിപ്പോർട്ടർപി വി എ നാസർ, റഫീഖ്, അഷറഫ്, ഫഹദ്,ആർ ജെ സൂരജ്, ആർ, ജെ അഷ്ടമി ജിത്ത്എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കെ ഹുബൈബ് മറുപടി പ്രസംഗം നടത്തി. ഐ എം എഫ് ജനറൽ സെക്രട്ടറി ഷഫീക്ക് അറക്കൽ സ്വാഗതവും ട്രഷറർ ആർ ജെ രതീഷ് നന്ദിയും പറഞ്ഞു











