
ദോഹ: ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് (QFFD), 2025 ലെ വേൾഡ് ബാങ്ക്ഗ്രൂപ്പ്–ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF) വാർഷിക യോഗങ്ങളിൽ പങ്കെടുത്തു. ലോകം നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളെ നേരിടാൻ നവീനവും സ്ഥിരതയുള്ള വികസന ധനസഹായ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ഖത്തറിന്റെ പ്രതിബദ്ധതയാണ് ഈ പങ്കാളിത്തംപ്രതിഫലിപ്പിക്കുന്നത്.
വിവിധരാജ്യങ്ങളുടെ മേധാവികൾ, ധനമന്ത്രിമാർ, വികസന നേതാക്കൾ, സിവിൽ സമൂഹ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത ഉന്നതതല യോഗങ്ങളിൽ ആഗോള സാമ്പത്തിക പ്രവണതകൾ, ദാരിദ്ര്യനിവാരണം, അന്തർദേശീയ സഹകരണത്തിന്റെ ഭാവി തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.
ഡയറക്ടർ ജനറൽ ഫഹദ് ഹമദ് അൽ സുലൈതിയുടെ നേതൃത്വത്തിൽ QFFD നിരവധി ദ്വിപക്ഷ യോഗങ്ങളിലും ഇവന്റുകളിലും പങ്കെടുത്തു. ആഗോള സഹകരണത്തിൽ മുഖ്യ വികസന പങ്കാളിയായി ഖത്തറിന്റെ പങ്ക് ഈ യോഗങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്തി.
ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക ശാക്തീകരണം, കാലാവസ്ഥാ പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഉൾക്കൊള്ളുന്ന, പ്രതിരോധ ശേഷിയുള്ള വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി നവീന ധനസഹായ മാർഗങ്ങളുടെ പ്രാധാന്യം യോഗങ്ങളിൽ ഊന്നിപ്പറഞ്ഞു.











