11:31am 28 October 2026
NEWS
ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടറെ ഇന്ത്യ പിൻവലിച്ചു
04/05/2025  08:08 AM IST
nila
ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടറെ ഇന്ത്യ പിൻവലിച്ചു

ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടറെ പിൻവലിച്ച് ഇന്ത്യയുടെ നിർണായക നീക്കം. പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അവലോകനം ചെയ്യാനുള്ള ഐഎംഎഫ് യോഗം ചേരാനിരിക്കെയാണ് ഇന്ത്യ  എക്സിക്യൂട്ടീവ് ഡയറക്ടറെ പിൻവലിച്ചിരിക്കുന്നത്. കാബിനറ്റ് നിയമന സമിതി (എസിസി)യാണ് ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യത്തെ പിൻവലിക്കാനുള്ള തീരുമാനത്തിന് അം​ഗീകാരം നൽകിയത്. 

എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിൽ ഇനിയും ആറ് മാസം കാലാവധി ശേഷിക്കെയാണ് സർക്കാരിൻറെ തിരക്കിട്ട നീക്കം.  "അന്താരാഷ്ട്ര നാണയ നിധിയിലെ എക്സിക്യൂട്ടീവ് ഡയറക്ടർ (ഇന്ത്യ) സ്ഥാനത്ത് നിന്ന് ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യനെ ഉടൻ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ പിരിച്ചുവിടാൻ കാബിനറ്റ് നിയമന സമിതി (എസിസി) അംഗീകാരം നൽകി"- എന്നാണ് ഏപ്രിൽ 30-ന് പുറത്തിറക്കിയ എസിസിയുടെ ഉത്തരവിൽ പറയുന്നത്.

2018 മുതൽ 2021 വരെ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ കെ സുബ്രഹ്മണ്യൻ സേനവമനുഷ്ഠിച്ചിട്ടുണ്ട്. 2022 ഓഗസ്റ്റിലാണ് ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി സർക്കാർ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തത്. 2022 നവംബർ 1-ന് ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. ഈ വർഷം നവംബറിൽ കാലാവധി തീരാൻ ഇരിക്കെയാണ് സർക്കാർ അദ്ദേഹത്തെ പിൻവലിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img