10:50pm 28 October 2026
NEWS
ഐ.എം.എഫ്-​ ഐ.എം.എ റഫീഖ്​ അനുസ്​മരണ പ്രസംഗ മത്സരം: മുഹമ്മദ്​ റിസാൻ, ആയിഷ ഫാത്തിമ ​വിജയികൾ
01/06/2025  05:56 PM IST
nila
ഐ.എം.എഫ്-​ ഐ.എം.എ റഫീഖ്​ അനുസ്​മരണ പ്രസംഗ മത്സരം: മുഹമ്മദ്​ റിസാൻ, ആയിഷ ഫാത്തിമ ​വിജയികൾ

ദോഹ: പ്രവാസ മണ്ണിലെ പുതുതലമുറയിലും കരുത്തുറ്റ ചിന്തകളും ആശയങ്ങളും പകർന്ന്​ മലയാളം ജ്വലിക്കുന്നുവെന്ന ഓർമപ്പെടുത്തലുമായി ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച പ്രഥമ ഐ.എം.എ റഫീഖ്​ അനുസ്​മരണ മലയാള പ്രസംഗ മത്സരത്തിന്​ ഉജ്ജ്വല സമാപനം. ഐ.സി.സി ​അശോക ഹാളിളിലെ സദസ്സിനെ സാക്ഷിയാക്കി വിഷയ വൈവിധ്യങ്ങളുമായി പ്രതിഭകൾ മാറ്റുരച്ചപ്പോൾ ആദ്യ മൂന്നു സ്​ഥാനങ്ങളിൽ ഏറെയും തൂത്തുവാരിയത്​ എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ
ഹയർസെക്കൻഡറി വിഭാഗത്തിൽ എം.ഇ.എസ്​ ഇന്ത്യൻസ്​കൂൾ അബൂ ഹമൂർ ബ്രാഞ്ചിലെ മുഹമ്മദ്​ റിസാൻ ഒന്നാമതായി. ലക്ഷ്​മി സുരേഷ്​ കുമാർ (എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ), അയാന മുഹമ്മദ്​ ഹാഷിഖ്​ (ഒലീവ്​ ഇൻറർനാഷണൽ സ്​കൂൾ) എന്നിവരാണ്​ രണ്ടും മൂന്നും സ്​ഥാനക്കാർ.
ശക്​തമായ മത്സരം നടന്ന ഹൈസ്​കൂൾ വിഭാഗത്തിൽ എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ വിദ്യാർഥിനി ആയിഷ ഫാത്തിമ ബഷീർ ഒന്നാം സ്​ഥാനത്തിന്​ അർഹയായി. അഫിന ഫൈസൽ (എം.ഇ.എസ്​), മുഹമ്മദ്​ നസാൻ അൻവർ (എം.ഇ.എസ്​) എന്നിവർ രണ്ടും മൂന്നും സ്​ഥാനം നേടി.
ഇന്ത്യൻ കൾചറൽ സെൻറർ (ഐ.സി.സി) അശോക ഹാളിൽ ശനിയാഴ്​ച വൈകുന്നേരം അഞ്ച്​ മുതലായിരുന്നു ഫൈനൽ മത്സരങ്ങൾ. നൂറിലേറെ ​പേർ പ​ങ്കെടുത്ത പ്രാഥമിക റൗണ്ടിൽ നിന്നായിരുന്നു ഫൈനൽ റൗണ്ടിലേക്ക്​ 17 പേർ യോഗ്യത നേടിയത്​. ഹൈസ്​കൂൾ വിഭാഗം ഫൈനലിൽ പത്തും. ഹയർസെക്കൻഡറിയിൽ ഏഴും പേർ മത്സരിച്ചു. നേരത്തെ നൽകിയ വിഷയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിഷയം ആസ്​പദമാക്കിയായിരുന്നു ഓരോരുത്തരും വേദിയിലെത്തിയത്​. റേഡിയോ മലയാളം 98.6 എഫ്​.എം സി.ഇ.ഒ അൻവർ ഹുസൈൻ, എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീനാഥ്​ ശങ്കരൻകുട്ടി, ഡോ. പ്രതിഭ രതീഷ്​ എന്നിവർ വിധികർത്താക്കളായി. 
മാതൃഭാഷയായ മലയാളത്തിൽ വിഷയങ്ങളെ അപഗ്രഥിക്കാനും അവതരിപ്പിക്കാനുമുള്ള പ്രവാസി മലയാളി വിദ്യാർഥികളുടെ മികവിനെ വിധികർത്താക്കൾ പ്രശംസിച്ചു. 
വൈകീട്ട്​ നടന്ന സമാപന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ്​ സെക്രട്ടറി ബിന്ദു എൻ നായർ സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്​തു. ഐ.എം.എഫ്​ പ്രസിഡൻറ്​ ഒകെ പരുമല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഫീഖ്​ അറക്കൽ സ്വാഗതം പറഞ്ഞു. ഐ.സി.സി പ്രസിഡൻറ്​ എ.പി മണികണ്​ഠൻ, ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്​, സെക്രട്ടറി പ്രദീപ്​ പിള്ള, പ്രവാസി ക്ഷേമ ബോർഡ്​ ഡയറക്​ടർ ഇ.എം സുധീർ, ഐ.എം.എഫ്​ സെക്രട്ടറി അൻവർ പാലേരി, മുതിർന്ന അംഗം അർളയിൽ അഹമ്മദ്​ കുട്ടി എന്നിവർ പ​ങ്കെടുത്തു. ബിന്ദു എൻ നായർക്കുള്ള ഉപഹാരം ഭാരവാഹികൾ കൈമാറി. വിധികർത്താക്കൾക്കുള്ള ഉപഹാരങ്ങൾ വൈസ്​പ്രസിഡൻറ്​ സാദിഖ്​ ചെന്നാടൻ, പ്രോഗ്രം കമ്മിറ്റി കൺവീനർ കെ.ഹുബൈബ്​, ഫൈസൽ ഹംസ എന്നിവർ നൽകി. ഒന്നും രണ്ടും സ്​ഥാനക്കാർക്ക്​ വായനാ ഉപഹാരമായി ‘ഗൾഫ്​ മാധ്യമം’ വാർഷിക സ്​കീം ഡെപ്യൂട്ടി ജനറൽ മാനേജർ ഹാരിസ്​ വള്ളിൽ സമ്മാനിച്ചു. സാദിഖ്​ ചെന്നാടൻ ചടങ്ങിന്​ നന്ദി പറഞ്ഞു. ആർ.ജെ നിസ പരിപാടികൾ നിയന്ത്രിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img