11:54am 01 May 2026
NEWS
ഐഎംഎഫ് കുടുംബസംഗമംനടത്തി
01/05/2026  10:19 AM IST
nila
ഐഎംഎഫ് കുടുംബസംഗമംനടത്തി

 

ദോഹ: ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം (ഐഎംഎഫ്) കുടുംബസംഗമം സംഘടിപ്പിച്ചു. ഐഎംഎഫ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങ് പ്രവാസി മാധ്യമപ്രവർത്തകരുടെ ഊഷ്മളമായ ഒത്തുചേരലായി മാറി.
സൽവ റോഡിലെ സൈത്തൂൺ റെസ്‌റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ  
മാധ്യമപ്രവർത്തന മേഖലയിൽ നിന്നും 
ഒഴിവായ ഐഎംഎഫ് എക്‌സി: അംഗം 
 ഗൾഫ് ടൈംസ് മുൻ സ്റ്റാഫ് റിപ്പോർട്ടർ ഷഫീഖ് ആലിങ്ങലിന് ഐ എം എഫ് അംഗങ്ങൾ ചേർന്ന് സ്നേഹോപഹാരം നൽകി. ഖത്തറിലെ മാധ്യമരംഗത്തെ അദ്ദേഹത്തിന്റെ  സേവനങ്ങളെ ചടങ്ങിൽ സഹപ്രവർത്തകർ സ്മരിച്ചു.
​ഐഎംഎഫ് പ്രസിഡന്റ് ഒ.ക്കെ പരുമല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, ട്രഷറർ ആർ.ജെ രതീഷ്, എക്‌സിക്യൂട്ടീവ് അംഗം അഹമ്മദ് കുട്ടി അറളയിൽ, അബ്ബാസ് മുഹമ്മദ്, ആർ.ജെ അപ്പുണ്ണി, ആർ.ജെ നിസ, മുഷ്താക്ക് അലവി, അമാനുള്ള വടക്കാങ്ങര, പി.വി.എ നാസർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
​ജനറൽ സെക്രട്ടറി ഷഫീഖ് അറക്കൽ സ്വാഗതവും ആസിഫ് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img