10:50pm 21 October 2026
NEWS
ഐഎംസിസി ഖത്തർ റൈസൽ അനുസ്മരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു
15/03/2025  04:04 PM IST
ഐഎംസിസി ഖത്തർ റൈസൽ അനുസ്മരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

ദോഹ:ഐഎംസിസി ഖത്തർ നാഷണൽ കമ്മറ്റി ബർവ വില്ലേജിലെ റോട്ടാനാ റെസ്റ്റോറെന്റിൽ വെച്ച് റൈസൽ അനുസ്മരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.വൃതാനുഷ്ട്ടാനത്തിലൂടെ ലഭിക്കുന്ന ആത്മ ചൈതന്യം സമൂഹത്തിൽ പ്രയാസമനുഭവിക്കുന്ന സഹജീവികളെ ചേർത്തു പിടിക്കാൻ പ്രാപ്തരാക്കണമെന്നും പട്ടിണിക്കാരന്റെ വിശപ്പ്‌ അറിയാൻ കൂടിയാണ്  വൃതമെന്നും സംഗമം അഭിപ്രായപ്പെട്ടു.

സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, അടയാളം ഖത്തർ പ്രസിഡണ്ട്‌ അരുൺ, പ്രദോശ് കുമാർ, ഐസിഫ് നാഷണൽ വെൽഫെയർ സെക്രട്ടറി നൗഷാദ് അതിരുമട തുടങ്ങിയ ദോഹയിലെ വിവിധ സംഘടന നേതാക്കളും മാധ്യമ പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു. പ്രസിഡണ്ട്‌ പി. പി. സുബൈർ അധ്യക്ഷത വഹിച്ചു, റഫീഖ് കോതൂർ സ്വാഗതവും അബ്ദുൽ സലാം നാലകത്ത് നന്ദിയും പറഞ്ഞു. നംഷീർ ബടേരി, മജീദ് ചിത്താരി, ബഷീർ വാളാഞ്ചേരി, നിസാർ എലത്തൂർ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img