04:37am 10 November 2026
NEWS
​പ്രവാസി വിദ്യാർഥികൾക്കായി ഐ.എം.എ റഫീഖ് സ്മാരക പ്രസംഗ മത്സരം
19/04/2025  11:40 AM IST
nila
​പ്രവാസി വിദ്യാർഥികൾക്കായി ഐ.എം.എ റഫീഖ് സ്മാരക പ്രസംഗ മത്സരം

ദോഹ: ഖത്തറിലെ ​ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) നേതൃത്വത്തിൽ ഐ.എം.എ റഫീഖ് അനുസ്മരണ മലയാള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഖത്തറിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി തലത്തിലെ സ്കൂൾ വിദ്യാർഥികൾക്കാണ് പ​ങ്കെടുക്കാൻ അവസരം. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ പ​ങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഏപ്രിൽ 30ന് മുമ്പായി രജിസ്റ്റർ ചെയ്യണം. നിശ്ചിത വിഷയത്തിൽ 2.30 മിനിറ്റിൽ കവിയാത്ത പ്രസംഗ വീഡിയോയും, വ്യക്തിഗത വിവിരങ്ങളും അയച്ചുകൊണ്ടാണ് പ്രാഥമിക റൗണ്ടിലേക്ക് രജിസ്റ്റർ ചെയ്യേണ്ടത്. പ്രാഥമിക റൗണ്ടിൽ നിന്നും തെരഞ്ഞെടുക്കുന്ന 10 പേർ വീതം ​ഫൈനൽ റൗണ്ടിൽമാറ്റുരക്കും. മേയ് 31ന് ദോഹയിലെ വേദിയിലായിരിക്കും ഫൈനൽ മത്സരം. പ്രാഥമിക റൗണ്ടിൽ മത്സരിക്കാൻ ‘മലയാളം മറക്കുന്ന മലയാളി’, ഇന്ത്യയുടെ ആത്മാവ്, നിർമിതബുദ്ധിയുടെ ലോകം എന്നീ വിഷയങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ വിവരങ്ങളും വീഡിയോയും 5003 5901 / 5528 4913 നമ്പറിൽ അയക്കുക. 
2023 ഒക്ടോബറിൽ വിടപറഞ്ഞ ഖത്തറിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) സ്ഥാപക ഭാരവാഹിയുമായ ഐ.എം.എ റഫീഖിന്റെ സ്മരണാർത്ഥമാണ്  പ്രവാസി സ്കൂൾ വിദ്യാർഥികൾക്കായി മലയാള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img