12:09pm 20 January 2026
NEWS
ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ
13/05/2025  04:35 PM IST
nila
ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ

പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാ​ഗമായി നടന്ന പരിപാടിക്കിടെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസ്താവന സിനിമാലോകത്ത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്നും  ഇനിയും അത് ആവർത്തിച്ചാൽ അത് വലിയ പ്രശ്‌നങ്ങൾക്ക് കാരണമായി തീരുമെന്നുമായിരുന്നു തന്റെ പ്രസം​ഗത്തിനിടെ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത്. ആരുടെയും പേര് പറയാതിരുന്നതിനാലും സംഭവമെന്തെന്ന് വ്യക്തമാക്കാതിരുന്നതിനാലും വലിയ ചർച്ചകളാണ് ഇതിന് പിന്നാലെ ഉയർന്നത്. സംഭവം വിവാദമായതോടെ നിവിൻ പോളിയെ കുറിച്ചാണ് നിർമ്മാതാവ് പറഞ്ഞതെന്ന രീതിയിലും അഭ്യൂഹങ്ങൾ ഉയർന്നു. ഇപ്പോഴിതാ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ ആ നടൻ താനാണെന്ന് പൊതുവേദിയിൽ പറഞ്ഞിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. 

 ‘ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമാതാവിൻറെ  മാർക്കറ്റിംങ് തന്ത്രമാണെന്നും ഒരു സിനിമയെ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ നിർമാതാവ് ഒരു മാലപ്പടക്കത്തിന് തിരി കൊളുത്തിയതാണെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ലിസ്റ്റിൻ സ്റ്റീഫനെ വേദിയിലിരിത്തിയായിരുന്നു ധ്യാൻ ശ്രീനിവാസൻറെ പ്രതികരണം.

‘മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ആ നടൻ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവർത്തിക്കരുത്. അങ്ങനെ ചെയ്താൽ വലിയ പ്രശ്‌നങ്ങൾക്കും കാരണമാകും’ എന്നാണ് ലിസ്റ്റിൻ പറഞ്ഞത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img