07:03pm 30 April 2026
NEWS
ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

19/01/2025  09:23 AM IST
nila
ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ. ഗോമൂത്രത്തിന് ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാനുള്ള കഴിവുണ്ടെന്നും മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടി അവകാശപ്പെട്ടു. ചെന്നൈയിലെ ഗോപൂജാ ചടങ്ങിൽ സംസാരിക്കവെയാണ് മദ്രാസ് ഐഐടി ഡയറക്ടറുടെ വിവാദ പരാമർശമുണ്ടായത്. 

തന്റ അച്ഛന് പനി വന്നപ്പോൾ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചെന്നും വി കാമകോടി വെളിപ്പെടുത്തി. ​ഗോമൂത്രം കുടിച്ച് 15 മിനിറ്റിൽ പനി മാറിയെന്നും അദ്ദേഹം പറയുന്നു. 

അതേസമയം കാമകോടിയുടെ പ്രസം​ഗത്തിനെതിരെ കോൺഗ്രസ്സ് എംപി കാർത്തി ചിദംബരം രംഗത്തെത്തി.അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പദവിക്കു നിരക്കാത്തതാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img