05:33pm 12 November 2026
NEWS
ഐ എച് ആർ ഡി ഇന്റേൺഷിപ് സെന്റർ പ്രവർത്തനം തുടങ്ങി
17/04/2026  10:40 PM IST
nila
ഐ എച് ആർ ഡി ഇന്റേൺഷിപ് സെന്റർ പ്രവർത്തനം തുടങ്ങി

 

ചെങ്ങന്നൂർ, പേരിശ്ശേരി ഐ എച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ക്യാമ്പസ്സിൽ സ്ഥാപിതമായ ഐ എച് ആർ ഡി സെന്റർ ഫോർ സ്കിൽസ് ആൻഡ് ഇൻഡസ്ട്രി കണക്ട് പ്രവർത്തനം തുടങ്ങി.ഐ എഛ് ആർ ഡി ഡയറക്ടർ ഡോ. വി എ അരുൺകുമാർ സെന്റർ  ഉത്ഘാടനം ചെയ്തു.എഫ് വൈ യു ജി പി യുടെ ഭാഗമായ നാലാം സെമെസ്റ്റർ കുട്ടികളുടെ ഇന്റേൺഷിപ് ഇവിടെ നൽകുന്നു. ഏപ്രിൽ 22 മുതൽ ആരംഭിക്കും. ഏതു യു ജി പ്രോഗ്രാം ചെയ്യുന്ന കുട്ടികൾക്കും അനുയോജ്യമായ വ്യത്യസ്ത ഇന്റേൺഷിപ് പ്രോഗ്രാമുകൾ സെന്റർ നൽകുന്നുണ്ട്.കൂടുതൽ വിവരങ്ങൾക്കും സ്റ്റുഡന്റ് രജിസ്ട്രേഷനും skillcentre.ihrd.ac.in എന്ന വെബ് പോർട്ടൽ സന്ദർശിക്കുക.ഫോൺ.8281023530, 9447602540

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.