12:21am 10 August 2026
NEWS
ഇഗ്നേഷ്യസ് ഗോൺസാൽവസിനും ജോസ് ആന്റണിക്കും ഷെവലിയാർ പദവി
08/08/2026  06:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇഗ്നേഷ്യസ് ഗോൺസാൽവസിനും  ജോസ് ആന്റണിക്കും ഷെവലിയാർ പദവി

കൊച്ചി : പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പാ വരാപ്പുഴ അതിരൂപതാംഗങ്ങളായ പ്രൊഫ. ഡോ. ഇഗ്‌നേഷ്യസ് ഗൊൺസാൽവസ് (ഇൻഫൻ്റ് ജീസസ് ഇടവക, എറണാകുളം), ശ്രീ ജോസ് ആൻ്റണി പുത്തൻവീട്ടിൽ (മൗണ്ട് കാർമ്മൽ ഇടവക, ചാത്യാത്ത്) എന്നിവർക്ക് പേപ്പൽ ബഹുമതിയായ ഷെവലിയർ പദവി (Knighthood of the Order of St.Sylvester Pope) നൽകി ആദരിച്ചു. വരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസിൽ ചേർന്ന  പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. രണ്ടു പുതിയ ഷെവലിയർമാർക്കും വരാപ്പുഴ അതിരൂപതയുടെ അഭിനന്ദനങ്ങൾ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img