NEWS
മന്ദലാംകുന്ന് വെൽഫയർ അസോസിയേഷൻ ഖത്തർ സംഘടിപ്പിച്ച ഇഫ്താർ സംഗമം
27/02/2026 12:14 PM IST
nila

മന്ദലാംകുന്ന് വെൽഫയർ അസോസിയേഷൻ ഖത്തർ (MWAQ) zaatar Restuarant ൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വിശുദ്ധ റമദാൻ മാസത്തിന്റെ ആത്മീയ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതോടൊപ്പം സഹോദര്യവും ഐക്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സംഘടന പ്രസിഡന്റ് ശാഹുൽ കോട്ടപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി താഹ ജമാൽ സ്വാഗതം നിർവഹിച്ചു.
ചീഫ് അഡ്വൈസറി ബോർഡ് അംഗമായ മുഹമ്മദ് റാഫി മുഖ്യപ്രഭാഷണം നടത്തി.
നിർദ്ധനരായ കുടുംബങ്ങൾക്ക് നിത്യവരുമാനം ലഭിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിവരിച്ചു.ഒരു സഹായം ഒരു ദിവസം ഒരു കുടുംബത്തെ രക്ഷിക്കാം, പക്ഷേ വരുമാനമാർഗം ഒരു ജീവിതം തന്നെ മാറ്റിമറിക്കുമെന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു.*
മുഖ്യ രക്ഷാധികാരി കാസിം കറുത്തക്ക ആശംസകൾ അറിയിച്ചു. ട്രഷറർ ജിഷാദ് ഹൈദർ അലി നന്ദി രേഖപ്പെടുത്തി. പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാ അംഗങ്ങൾക്കും അതിഥികൾക്കും സ്‌പോൺസർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു.
ഇഫ്താർ സംഗമത്തിൽ വിവിധ കമ്മ്യൂണിറ്റി ലീഡേഴ്സും ഇന്ത്യൻ ഏപെക്സ് ബോഡി അംഗങ്ങളും പങ്കെടുത്തു. മന്ദലാംകുന്ന് പ്രദേശത്തെ ഖത്തർ നിവാസികൾ പരിപൂർണ സാന്നിധ്യം പരിപാടിയെ വൻവിജയമാക്കി.
സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉത്സാഹം നൽകുന്ന തരത്തിലായിരുന്നു ഈ വർഷത്തെ ഇഫ്താർ സംഗമം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











