02:42am 13 November 2026
NEWS
ഇഫ്താർ സംഗമം നടത്തി
13/03/2026  11:35 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇഫ്താർ സംഗമം നടത്തി
HIGHLIGHTS

ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബി എച്ച് ആർ എഫ് )  ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച  ഇഫ്താർ സംഗമം  റിട്ട പൊലീസ് ഉദ്യോഗസ്ഥൻ  ലോറൻസ് പി ജി ഉദ്ഘാടനം.

 

മട്ടാഞ്ചേരി : ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബി എച്ച് ആർ എഫ് )  ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ചുള്ളിക്കലിൽ  വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിട്ട. പൊലീസ് ഉദ്യോഗസ്ഥനും കാരുണ്യ സംഘവേദി ജനറൽ സെക്രട്ടറിയുമായ  
ലോറൻസ് പി ജി   ഉദ്‌ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് ചെയർമാൻ ഷാജി ഇടപ്പളളി അധ്യക്ഷത വഹിച്ചു.  സഫിയ പി എം  മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി നാസർ വി എച്ച് , സംസ്ഥാന കമ്മിറ്റി അംഗം ജെൻസി  എം ജെ ,  സുധീർ വി, അസ്മ പി എം . ജീജി പി എ  തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img