01:15am 18 January 2026
NEWS
സുവർണ ചകോരം സ്വന്തമാക്കി 'ഉതമ'

16/12/2022  07:51 PM IST
nila
സുവർണ ചകോരം സ്വന്തമാക്കി ഉതമ
HIGHLIGHTS

ബൊ​ളീ​വി​യ​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ത്ത്‌ താ​മ​സി​ക്കു​ന്ന ദ​മ്പ​തി​ക​ളു​ടെ ക​ഥയാണ് ചിത്രം പറയുന്നത്

തിരുവനന്തപുരം: 27-ാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണ ചകോരം സ്വന്തമാക്കി 'ഉതമ'. മികച്ച ചിത്രത്തിനുള്ള പുരസ്കാരമാണ് ബൊളീവിയൻ ചിത്രം സ്വന്തമാക്കിയത്. ബൊ​ളീ​വി​യ​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ത്ത്‌ താ​മ​സി​ക്കു​ന്ന ദ​മ്പ​തി​ക​ളു​ടെ ക​ഥയാണ് ചിത്രം പറയുന്നത്.  മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പിനാണ് മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരം ലഭിച്ചത്. 

പ്രേക്ഷക പുരസ്കാരം ലഭിച്ചത് മമ്മൂട്ടി നായകനായി എത്തിയ നൻപകൽ നേരത്ത് മയക്കത്തിനാണ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച സംവിധായകനുള്ള രജത ചകോരം തായ്ഫിനും ലഭിച്ചു. നവാഗത സംവിധായകനുള്ള രജതചകോരം ഫിറോസ് ഘോറിക്ക് (ആലം) ലഭിച്ചു. 

പ്രത്യേക ജൂറി പരാമർശം എ പ്ലെയ്സ് ഓഫ് അവർ ഓൺ നേടി. നവാഗത സംവിധായകനുള്ള കെ.ആർ മോഹൻ പുരസ്കാരം സിദ്ധാർഥ് ചൗഹാൻ (അമർ കോളനി) സ്വന്തമാക്കി. മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം പി.എസ്. ഇന്ദുവിന് ലഭിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img